Sports | ഇന്‍ഗ്ലന്‍ഡിനെതിരായുള്ള അവസാന ടെസ്റ്റില്‍ തലപുകഞ്ഞ് കോച് ദ്രാവിഡ്: ഓപണറെ ഇറക്കുന്ന കാര്യത്തില്‍ ആശയകുഴപ്പം, ടീമംഗങ്ങളുടെ പരിക്ക് ആശങ്കയാകുമോ?
Jun 29, 2022, 14:28 IST
എഡ്ജ്ബാസ്റ്റണ്‍: (www.kasargodvartha.com) ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന ഇന്‍ഗ്ലന്‍ഡിനെതിരായുള്ള അവസാന ടെസ്റ്റില്‍ തലപുകഞ്ഞ് കോച് ദ്രാവിഡ്. ഓപണറെ ഇറക്കുന്ന കാര്യത്തില്‍ ആശയകുഴപ്പം. ടീമംഗങ്ങളുടെ പരിക്കും ആശങ്കയാകുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച പരമ്പരയില്‍ ഇന്‍ഡ്യ രണ്ടേ-ഒന്നിന് മുന്നിട്ട് നില്‍ക്കുന്നു. ഈ ടെസ്റ്റില്‍ വിജയിച്ചെങ്കില്‍ മാത്രമെ ഇന്‍ഗ്ലന്‍ഡിന് ഒപ്പമെത്താന്‍ സാധിക്കൂ. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര മൂന്ന്-പൂജ്യത്തിന് തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്‍ഗ്ലന്‍ഡ്.
കോവിഡ് ബാധിതനായ ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കളിക്കാനായില്ലെങ്കില്‍ പകരം ചേതേശ്വര്‍ പുജാര, കെഎസ് ഭരത്, മായങ്ക് അഗര്‍വാള്‍ എന്നീ മൂന്ന് പേരാണ് പരിഗണനയില്‍.
പരിക്കേറ്റ കെഎല്‍ രാഹുല്‍ ചികിത്സയ്ക്കായി ജര്‍മനിയിലേയ്ക്ക് പോയതോടെയാണ് രോഹിതിനൊപ്പം ശുഭ്മാന്‍ ഗിലിനെ ഇറക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ വര്‍ഷം ന്യുസീലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഗിലിന് പരിക്കേറ്റപ്പോള്‍ മൂന്നാം നമ്പറില്‍ സ്ഥിരമായി കളിക്കുന്ന പുജാരയായിരുന്നു ഓപെണ്‍ ചെയ്തത്. മായങ്ക് അഗര്‍വാളിനെ ഇന്‍ഗ്ലന്‍ഡിലേയ്ക്ക് തിരിച്ചുവിളിച്ചെങ്കിലും പരിശീലന മത്സരംപോലും കളിക്കാനാകാതെ സ്പെഷ്യലിസ്റ്റ് ഓപെണറെന്ന പരിഗണന കിട്ടിയേക്കുമെന്നും പറയുന്നു. രണ്ടാംവികറ്റ് കീപറായി ടീമിലെത്തിയ ഭരതിനും അവസരത്തിന് സാധ്യതയുണ്ടെന്നും റിപോര്‍ട്.
ലെസ്റ്റര്‍ഷെയറിനെതിരായ പരിശീലന മത്സരത്തില്‍ തിളങ്ങിയ ഭരത് ആദ്യ ഇന്നിംഗ്സില്‍ ബുംറയും പ്രസിധ് കൃഷ്ണയും സൈനിയുമടങ്ങുന്ന ബൗളിംഗ് നിരയ്ക്കെതിരെ 70 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 43 റണ്‍സുമാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ 125 ഇന്നിംഗ്സില്‍ 70 തവണ ടോപ് ഓര്‍ഡറില്‍ കളിച്ച പരിചയവും ഭരതിന് തുണയാകും. രണ്ട് വര്‍ഷത്തിനിടെ അവസാന 20 ടെസ്റ്റുകളില്‍ 26.29 ബാറ്റിംഗ് ശരാശരിയുള്ള പുജാരയുടെ മൂന്നാം നമ്പറിലേയ്ക്കുള്ള സ്ഥാനവും ഉറപ്പില്ല.
Keywords: Who will open for India in final test against England, News, International, Top-Headlines, Sports, Cricket, Test, Injured, COVID-19, Treatment, Winner, India, England, Innings, Rohith Sharma, Rahul Dravid.