മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കാസര്‍കോട്ട്; നഗരത്തില്‍ ഗംഭീര സ്വീകരണം നല്‍കി ആരാധകര്‍
Dec 17, 2016, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2016) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കാസര്‍കോട് എത്തി. തളങ്കരയിലെ അസ്ലമിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം കാസര്‍കോട്ടേക്ക് വന്നത്. ശനിയാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തിലെത്തിയ അസ്ഹറുദ്ദീന്‍ കാര്‍ മാര്‍ഗമാണ് കാസര്‍കോട് നഗരത്തില്‍ എത്തിയത്.
തുടര്‍ന്ന് കാസര്‍കോട് ബാങ്ക് റോഡില്‍ നിന്നും തായലങ്ങാടിയിലേക്ക് വാഹനങ്ങളുടെ അകമ്പടിയോടെ കൊണ്ടുപോയി. നൂറു കണക്കിനാളുകളാണ് മുന്‍ ഇന്ത്യന്‍ താരത്തെ കാണാന്‍ എത്തിയത്. രഞ്ജി താരം തളങ്കരയിലെ മുഹമ്മദ് അസ്ഹറുദ്ദീനെ അദ്ദേഹം പൊന്നാടയണിച്ച് ആദരിച്ചു. പി സി സി പള്ളിക്കാല്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന യഫ തായലങ്ങാടിയുടെ ജേഴ്‌സി ടീം സ്‌പോണ്‍സര്‍ സുല്‍ത്താന്‍ സമീര്‍ എസ് ബി കെയ്ക്ക് നല്‍കി അസ്ഹറുദ്ദീന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ മുന്‍സിപ്പല്‍ ലീഗ് ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ടി എ ഷാഫി, കെ എം ഹാരിസ് കംബ്ലി, നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങുകള്‍ക്ക് ശേഷം താരം തളങ്കരയിലെ വിവാഹ വീട്ടിലേക്ക് പോയി.
Keywords : Kasaragod, Thalangara, India, Sports, Visit, Kerala, Muhammed Azharudheen, Reception, Former Indian Cricket team captain, Warm welcome to former India cricket team captain Muhammed Azharudheen in Kasaragod.