വിക്ടറി പ്രീമിയര്‍ ലീഗ്; ഫ്രന്‍ഡ്സ് പച്ചംബള ജേതാക്കള്‍
Sep 4, 2016, 10:47 IST
കുമ്പള: (www.kasargodvartha.com 04.09.2016) വിക്ടറി പ്രീമിയര്‍ ലീഗില്‍ ഫ്രന്‍ഡ്സ് പച്ചംബള ജേതാക്കളായി. ഗോള്‍ രഹിത മുഴുവന്‍ സമയത്തിന് ശേഷം നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3- 2 നാണ് ഫ്രന്‍ഡ്സ് പച്ചംബള സഹാറ ബി സി റോഡിനെ പരാജയപ്പെടുത്തിയത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താതിരുന്ന ബി സി റോഡ്, നോക്കൗട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ബി സി റോഡിന്റെ മികച്ച പ്രകടനത്തിന് മുന്നില്‍ ടീം ഇസ്താന്‍ബുള്‍, ടി ഫ് സി ബന്തിയോട്, കാസ്ക് ഈച്ചിലങ്കോട്, വിക്ടറി ദീനാര്‍ നഗര്‍ എന്നീ ടീമുകളാണ് അടിയറവ് പറഞ്ഞത്. കരുത്തരായ വിക്ടറി ദീനാര്‍ നഗറിനെതിരെ സെമി ഫൈനലില്‍ അവിസ്മരണീയ പ്രകടനമാണ് ബി സി റോഡ് കാഴ്ചവെച്ചത്.
ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ജേതാക്കള്‍ക്ക് ട്രോഫിയും, മെഡലും, ക്യാഷ് അവാര്‍ഡും നല്കി.
Keywords : Kumbala, Football Tournament, Championship, Sports, Friends Pachambala.