ഉത്തര കേരളത്തില്‍ അപൂര്‍വമായ സ്‌റ്റേഡിയം; തൃക്കരിപ്പൂര്‍ ഫായിക്ക ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം മന്ത്രി ഇ പി ജയരാജന്‍ 13ന് ഉദ്ഘാടനം ചെയ്യും
Aug 10, 2016, 22:25 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.08.2016) ഉത്തര കേരളത്തിലെ പ്രമുഖമായ വിവിധോദ്യേശ കളിക്കളം ഫായിക്ക ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ അക്കാദമി തൃക്കരിപ്പൂര്‍ ഇളമ്പച്ചിയില്‍ 13ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നീണ്ട ആറു വര്‍ഷം കൊണ്ട് ഏഴു കോടിയില്‍പരം രൂപ ചിലവിലാണ് ഇന്‍ഡോര്‍ അക്കാദമി പൂര്‍ത്തിയാക്കിയത്.
13ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ജേതാവ് ഒളിമ്പ്യന്‍ ഡിജു, ഇന്ത്യന്‍ ഫുട്‌ബോളര്‍ എം മുഹമ്മദ് റാഫി തുടങ്ങി കായിക രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുക്കും. ശീതീകരിച്ച ആധുനിക സംവിധാനത്തോടെയുള്ള ഈ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍, നീന്തല്‍ കുളം, മള്‍ട്ടി ജിംനേഷ്യം, സ്റ്റീം ബാത്ത്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ തുടങ്ങിയവ പരിശീലിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
ചടങ്ങില്‍ വച്ച് നിര്‍ധനരായ രണ്ടു യുവതികളുടെ കല്യാണത്തിനാവശ്യമായ സഹായധനവും വിതരണം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊല്ലം ഷാഫി നയിക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍സലാം അഹ് മദ് അബ്ദുല്ല, നൗഷാദ് വെള്ളൂര്‍, ടി എം അമീര്‍, എം അബ്ദുല്ല, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords : Trikaripur, Inauguration, Sports, Kasaragod, Minister, Stadium, EP Jayarajan.