city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തമ്പ് മേല്‍പറമ്പ് എന്‍.എ ട്രോഫി ഫുട്‌ബോള്‍ മെയ് 7ന്

മേല്‍പറമ്പ്: (www.kasargodvartha.com 05/05/2015) തമ്പ് മേല്‍പറമ്പിന്റെ 23 -ാമത് എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് ഏഴിന് രാത്രി ഏഴ് മണിക്ക് ചന്ദ്രഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വെല്‍ഫിറ്റ് സ്‌റ്റേഡിയത്തില്‍ കാസര്‍കോട് പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

20 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ കേരളത്തിലെയും, കര്‍ണാടകയിലും, വിദേശ രാജ്യങ്ങളിലെയും പ്രമുഖ താരങ്ങളടങ്ങുന്ന ടീമുകള്‍ മാറ്റുരയ്ക്കും. പ്രമുഖ വ്യവസായി നാലപ്പാട് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.എ മുഹമ്മദിന്റെ സഹോദരന്‍ പരേതനായ എന്‍.എ അബ്ദുല്ലക്കുഞ്ഞിയുടെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ സമൂഹത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന നിര്‍ധനരായവര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിനും പരിസരത്തുള്ള വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍, വിദ്യാലയത്തിന്റെ പൊതു കാര്യങ്ങള്‍ സഹായിക്കല്‍, വിവാഹ ധന സഹായം, പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന പാവപ്പെട്ടവരുടെ വീടുകള്‍ക്ക് സാമഗ്രികള്‍ നല്‍കല്‍ എന്നിവക്കായി വിനിയോഗിക്കും.  സമൂഹത്തില്‍ അവശത അനുഭവിക്കുന്ന കുടുംബത്തിന്ന് 'സ്‌നേഹ തമ്പ് ' എന്ന ഭവന പദ്ധതി വര്‍ഷത്തില്‍ ഒരാള്‍ക്ക് നിര്‍മിച്ച് നല്‍കുന്നതും ക്ലബ്ബിന്റെ ലക്ഷ്യമാണ്.

നാലപ്പാട് ഗ്രൂപ്പ് ഓഫ് കമ്പനീസ്, വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍, ഫാഷന്‍ഗോള്‍ഡ് ഇന്റര്‍നാഷണല്‍, യു.എ.ഇ എക്‌സ്‌ചേഞ്ച്, നാഷണല്‍ റേഡിയോ ഇലക്ട്രോണിക്‌സ് എന്നിവയാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. ഉദ്ഘാടന പരിപാടിയില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിക്കും. ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായക്, ബേക്കല്‍ എസ്.ഐ നാരായണന്‍, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ഇഖ്ബാല്‍ കല്ലട്ര, പി.ബി അഷ്‌റഫ്, ഡോ. എന്‍.എ മുഹമ്മദ്, യഹ്‌യ തളങ്കര, യു.കെ യൂസുഫ്, ലത്വീഫ് ഉപ്പള ഗേറ്റ്, അബ്ദുല്ലകുഞ്ഞി ഹാജി കീഴൂര്‍, ആര്‍. ഗണേഷന്‍, എസ്. സോമന്‍, ഷാഫി ഹാജി കട്ടക്കാല്‍, നാരായണന്‍, പി.എ മുഹമ്മദ്കുഞ്ഞി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എന്‍.യു അബ്ദുല്‍ സലാം, യൂസുഫ് മേല്‍പറമ്പ്, താജുദ്ദീന്‍ ചെമ്പരിക്ക, വിജയന്‍ മാസ്റ്റര്‍, സി.ബി ഹനീഫ, എ.ആര്‍ അഷ്‌റഫ്, ജലീല്‍ കോയ, മജീദ് ചെമ്പരിക്ക, അബ്ദുല്ല ഹുസൈന്‍, ഷാഫി നാലപ്പാട്, ഷെരീഫ് ചെമ്പരിക്ക, ഖാദര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, കണ്‍വീനര്‍ യൂസുഫ് മേല്‍പറമ്പ്, താജുദ്ദീന്‍ ചെമ്പരിക്ക, ശ്രീധരന്‍ നടക്കല്‍, സൈഫുദ്ദീന്‍ കട്ടക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തമ്പ് മേല്‍പറമ്പ് എന്‍.എ ട്രോഫി ഫുട്‌ബോള്‍ മെയ് 7ന്

തമ്പ് മേല്‍പറമ്പ് എന്‍.എ ട്രോഫി ഫുട്‌ബോള്‍ മെയ് 7ന്

Keywords : Melparamba, Football Tournament, Press meet, Kasaragod, Kerala, Sports, Thumb Melparambha, NA Trophy. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia