city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crash out | തായ്‌പേയ് ഓപൺ: കൃഷ്ണ പ്രസാദ് - വിഷ്ണുവർധൻ സഖ്യം പുറത്ത്

തായ്‌പേയ്: (www.kasargodvartha.com) ഇൻഡ്യൻ ബാഡ്മിന്റൺ താരങ്ങളായ കൃഷ്ണ പ്രസാദ് ഗരാഗ - വിഷ്ണുവർധൻ ഗൗഡ് പഞ്ജല സഖ്യം തായ്പേയ് ഓപണിന്റെ പുരുഷ ഡബിൾസ് ഇനത്തിൽ തോറ്റ് പുറത്തായി. ആദ്യ റൗൻഡ് മത്സരത്തിൽ ഹോങ്കോങ്ങിന്റെ ലോ ച്യൂക് ഹിം, ലീ ചുൻ ഹെയ് എന്നിവരോടാണ് പരാജയപ്പെട്ടത്.
  
Crash out | തായ്‌പേയ് ഓപൺ: കൃഷ്ണ പ്രസാദ് - വിഷ്ണുവർധൻ സഖ്യം പുറത്ത്

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 23-21, 18-21, 14-21 എന്ന സ്കോറിനായിരുന്നു ഏഴാം സീഡായ ഇൻഡ്യൻ ജോഡികളുടെ തോൽവി. അതേസമയം ഇൻഡ്യയുടെ അഞ്ചാം സീഡായ ധ്രുവ് കപിലയും എംആർ അർജുനും ആദ്യ റൗൻഡിൽ ചിൻസി തായ്‌പേയിയുടെ ലിൻ യു-ചീ-സു ലി വെയ് സഖ്യത്തെ നേരിടും.

മിക്സഡ് ജോഡികളായ തനിഷ ക്രാസ്റ്റോ-ഇഷാൻ ഭട്‌നാഗർ സഖ്യം ബുധനാഴ്ച രണ്ടാം റൗൻഡ് മത്സരത്തിനിറങ്ങും. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇസ്രാഈലി ജോഡികളായ മിഷ സിൽബർമാൻ-സ്വെറ്റ്‌ലാന സിൽബർമാൻ സഖ്യത്തെ തോൽപിച്ചാണ് ഇഷാൻ-തനീഷ സഖ്യം രണ്ടാം ഘട്ടത്തിലേക്ക് മുന്നേറിയത്

Keywords:  International, Sports, News, Tournament, Taipei, Taiwan, Taipei Open, Taipei Open: Krishna Prasad Garaga-Vishnuvardhan Goud Panjala pair crash out.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia