city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Qualified to second round | തായ്‌പേയ് ഓപണിൽ ഇൻഡ്യൻ താരങ്ങളുടെ കുതിപ്പ്; പുരുഷ സിംഗിൾസിൽ കശ്യപ്, മഞ്ജുനാഥ്, കിരൺ, പ്രിയാൻഷു എന്നിവർക്ക് ജയം

തായ്‌പേയ്: (www.kasargodvartha.com) തായ്‌പേയ് ഓപണിൽ ഇൻഡ്യൻ താരങ്ങളുടെ കുതിപ്പ്. പുരുഷ സിംഗിൾസ് ഇനത്തിൽ പരുപ്പള്ളി കശ്യപ്, പ്രിയാൻഷു രജാവത്, മിഥുൻ മഞ്ജുനാഥ്, കിരൺ ജോർജ് എന്നിവർ രണ്ടാം റൗൻഡിലെത്തി. ബുധനാഴ്ച നടന്ന ആദ്യ റൗൻഡിൽ ചൈനീസ് തായ്‌പേയിയുടെ ചി യു ജെനിനെ തോൽപ്പിച്ച് പാരുപ്പള്ളി കശ്യപ് വിജയകരമായ തുടക്കം കുറിച്ചു.
  
Qualified to second round | തായ്‌പേയ് ഓപണിൽ ഇൻഡ്യൻ താരങ്ങളുടെ കുതിപ്പ്; പുരുഷ സിംഗിൾസിൽ കശ്യപ്, മഞ്ജുനാഥ്, കിരൺ, പ്രിയാൻഷു എന്നിവർക്ക് ജയം

24-22, 21-10 എന്ന സ്‌കോറിനാണ് കശ്യപ് എതിരാളിയെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം വാശിയേറിയ മത്സരമായിരുന്നുവെങ്കിലും രണ്ടാമത്തേത് അങ്ങേയറ്റം ഏകപക്ഷീയമായിരുന്നു. കശ്യപ് രണ്ടും ജയിച്ച് മത്സരം സ്വന്തമാക്കി. മറ്റൊരു പുരുഷ സിംഗിൾസ് മത്സരത്തിൽ മിഥുൻ മഞ്ജുനാഥ് ഡെന്മാർകിന്റെ കിം ബ്രൂണിനെ തോൽപ്പിച്ചു. 21-17, 21-15 എന്ന സ്‌കോറിനാണ് അദ്ദേഹം തുടർചയായ രണ്ട് ഗെയിമുകൾ നേടിയത്. കോർടിൽ വളരെ ആധിപത്യം പുലർത്തിയ മഞ്ജുനാഥ്, മത്സരത്തിൽ നിന്ന് ഡാനിഷ് എതിർപ്പ് എളുപ്പത്തിൽ ഇല്ലാതാക്കി.

കിരൺ ജോർജ് 23-21, 21-17 എന്ന സ്കോറിനാണ് അഡെ ദ്വിചയോയെ തോൽപിച്ചത്. ആദ്യ ഗെയിമിൽ ഒരുഘട്ടത്തിൽ 11-8ന് ലീഡ് നേടിയ ദ്വിചയോ ഒടുവിൽ 23-21 ന് തോറ്റു. രണ്ടാം ഗെയിമിലും തുടക്കം മുതൽ തന്നെ 5-5 എന്ന സ്‌കോറിൽ ഇരു താരങ്ങളും നന്നായി പൊരുതി. എന്നിരുന്നാലും, താമസിയാതെ കിരൺ ജോർജിന് അനുകൂലമായി മത്സരം മാറി.

പ്രിയാൻഷു രജാവത് 21-16, 21-15 എന്ന സ്കോറിനാണ് എതിരാളി യു ഷെങ് പോയെ തകർത്തത്. ആദ്യഗെയിമിൽ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഷെങ് പോ ലീഡ് നേടിയെങ്കിലും മത്സരത്തിൽ പൊരുതി മടങ്ങിയ രജാവത് ലീഡ് നേടുകയും ആദ്യ ഗെയിം 21-16 ന് അവസാനിപ്പിക്കുകയും ചെയ്തു.

രണ്ടാം ഗെയിമിൽ തുടക്കം മുതൽ തന്നെ ഇരു താരങ്ങളും കടുത്ത പോരാട്ടത്തിലായിരുന്നു. ലീഡ് നിലനിർത്തി, യു ഷെങ് പോയെ 29 മിനിറ്റിനുള്ളിൽ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്താൻ കഴിഞ്ഞു.

എന്നാൽ ലോക റാങ്കിങ്ങിൽ 96-ാം സ്ഥാനത്തുള്ള ഇൻഡ്യയുടെ ചിരാഗ് സെൻ, ചൈനീസ് തായ്‌പേയിയുടെ 85-ാം റാങ്കുകാരൻ ലിൻ ചുൻ യിയോട് തോറ്റു. സ്‌കോർ: 19-21, 9-21. ഈ വർഷം ഒരു ടൂർണമെന്റിലും സെൻ രണ്ടാം റൗൻഡ് കടന്നിട്ടില്ല. മറ്റൊരു മത്സരത്തിൽ ശുഭങ്കർ ഡേ, ലെങ് ജുൻ ഹാവോയെ നേരിടും.

Keywords:  International, News, Top-Headlines, Tournament, Taipei-Open, Games, India, Sports, Taipei Open Badminton: Parupalli Kashyap, Mithun Manjunath, Kiran George & Priyanshu Rajawat advance to second round.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia