city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ് ടി. സിദ്ദീഖ് കളത്തിലിറങ്ങി

കോഴിക്കോട്: (www.kasargodvartha.com 18.06.2014) കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത അഡ്വ. ടി. സിദ്ദീഖ് അര്‍ജന്റീനയുടെ കടുത്ത ആരാധകന്‍. ഇത്തവണ കപ്പ് അര്‍ജന്റീന സ്വന്തമാക്കുമെന്നാണ് സിദ്ദീഖിന്റെ അഭിപ്രായം.

ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് മലബാറിലെ ഫുട്‌ബോളിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന നൈനാംവളപ്പില്‍ യൂത്ത്‌കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കിക്ക് ഓഫ് 2014 ഷൂട്ടൗട്ട് മത്സരത്തില്‍ അര്‍ജന്റീനയുടെ ജഴ്‌സിയും ബൂട്ടുമണിഞ്ഞ് കളത്തിലിറങ്ങിയ സിദ്ദീഖ് ആരാധകര്‍ക്ക് ഹരം പകര്‍ന്നു. അര്‍ജന്റീന ടീമിന്റെയും മറഡോണയുടെയും കടുത്ത ആരാധകനായ ടി. സിദ്ദീഖ് കിക്കെടുത്താണ് മത്സരം ഉദ്ഘാടനം ചെയ്തത്.

നൈനാംവളപ്പ് കോതി പ്ലേ ഗ്രൗണ്ടില്‍ ഒരുക്കിയ കിക്കോഫില്‍ ഒരാള്‍ക്ക് മൂന്ന് കിക്കാണ് ഉണ്ടായിരുന്നത്. രണ്ട് ഷോട്ട് സിദ്ദീഖ് വലയിലാക്കി. ഒന്ന് പാഴായി. ഒപ്പമുണ്ടായിരുന്ന എ.ഐ.സി.സി അംഗം പി.വി ഗംഗാധരനും മൂന്ന് കിക്കെടുത്തെങ്കിലും ഒന്ന് മാത്രമേ ലക്ഷ്യം കണ്ടുള്ളൂ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ് ടി. സിദ്ദീഖ് കളത്തിലിറങ്ങി
അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ് ടി. സിദ്ദീഖ് കളത്തിലിറങ്ങി
അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ് ടി. സിദ്ദീഖ് കളത്തിലിറങ്ങി
അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ് ടി. സിദ്ദീഖ് കളത്തിലിറങ്ങി
അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ് ടി. സിദ്ദീഖ് കളത്തിലിറങ്ങി

Keywords : Football, Sports, Kasaragod, Adv. T. Sideeque, Kasargod Loksabha, Election, Candidate, Argentina, World Cup Football.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia