കേരളത്തിന്റെ രക്ഷകനായി കാസര്‍കോട്ടെ അസ്ഹറുദ്ദീന്‍; 54 പന്തില്‍ അടിച്ചുകൂട്ടിയത് 137 റണ്‍സ്, വെടിക്കെട്ട് ബാറ്റിങ് കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം
Jan 14, 2021, 01:49 IST
മുംബൈ: (www.kasargodvartha.com 13.01.2021) സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന്റെ രക്ഷകനായി കാസര്‍കോട്ടെ മുഹമ്മദ് അസ്ഹറുദ്ദീന്‍. 54 പന്തില്‍ 137 റണ്‍സ് അടിച്ചുകൂട്ടിയ അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കേരളം മുംബൈയ്‌ക്കെതിരെ അനായാസ വിജയം നേടി.
37 പന്തിലായിരുന്നു അസ്ഹറുദ്ദീന്റെ സെഞ്ച്വുറി തികച്ചത്. മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വുറിയാണ് അസ്ഹര്‍ തന്റെ പേരിലാക്കിയത്. 31 പന്തില്‍ സെഞ്ച്വുറി നേടിയ ഋഷഭ് പന്താണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. ഒമ്പത് ഫോറുകളുടെയും 11 സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വുറി.
താരത്തിന്റെ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പല ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ അടക്കമുള്ളവരും അസ്ഹറദ്ദീനെ അഭിനന്ദിച്ച് രംഗത്തെത്തി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കാസര്‍കോട്ടുകാരനായ അസ്ഹറുദ്ദീനെ ഹര്‍ഷ ബോഗ്ലെ താരതമ്യം ചെയ്തത്. അതിനിടെ അസ്ഹറുദ്ദീന് 1,37,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 197 എന്ന കൂറ്റന്‍ വിജയ ലക്ഷ്യമാണ് കേരളത്തിന് മുന്നില്‍ വെച്ചത്. ടി.യു ദേശ്പാണ്ഡ്യ, ഡിഎസ് കുല്‍ക്കര്‍ണി, ശിവം ദുബൈ തുടങ്ങി പേരുകേട്ട മുംബൈ ബൗളര്‍മാരെ അസ്ഹറുദ്ദീന്‍ നായകന്‍ സഞ്ജു സാസംണിനൊപ്പം (12 പന്തില്‍ 22 റണ്‍സ്) അടിച്ചുപരത്തി. റോബിന്‍ ഉത്തപ്പ (33) യും കേരളത്തിന്റെ ബാറ്റിങിന് കരുത്തേകി.
സയിദ് മുഷ്താഖ് അലി ടി20 ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു ഈ കാസര്‍കോട്ടുകാരന്റേത്. ജലജ് സക്സേനയും കെ എം ആസിഫും കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ എസ്. ശ്രീശാന്തിന് തിളങ്ങാനായില്ല. നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയ ശ്രീശാന്തിന് ഇത്തവണ വിക്കറ്റൊന്നും നേടാനായില്ല.
Keywords : Kasaragod, Kerala, Cricket, Sports, Muhammed Azharudheen, Syed Mushtaq Ali Trophy Highlights: Azharuddeen smashes 54-ball 137 to hand Kerala big win over Mumbai.