അഖിലേന്ത്യാ സുപ്പര്‍ സെവന്‍സ് ടൂര്‍ണമെന്റ് 13 മുതല്‍ കുമ്പളയില്‍
Feb 11, 2015, 13:09 IST
കാസര്‍കോട്: (www.kasargodvartha.com 11/02/2015) ബ്രദേഴ്‌സ് കുമ്പളയുടെ നേതൃത്വത്തില്‍ ഫെബ്യുവരി 13 മുതല്‍ മാര്‍ച്ച് മൂന്ന് വരെ കുമ്പളയില്‍ നാങ്കി അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും രാജധാനി ഗോള്‍ഡ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഖിലേന്ത്യാ സുപ്പര്‍ സെവന്‍സ് ടൂര്‍ണമെന്റ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കുമ്പള അല്‍ ഫലാഹ് എന്ന് നാമകരണം ചെയ്ത ഗവ. യു.പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അക്കാദമി ഗയ്‌സ് കുമ്പള യൂണൈറ്റഡ് എഫ്.സി. മുംബൈയുമായി മത്സരിക്കും. 13ന് വൈകീട്ട് 4.30ന് ടൂര്‍ണമെന്റ് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ. അധ്യാക്ഷത വഹിക്കും. മുന്‍ ഇന്ത്യന്‍ താരം ഹക്കീം, മുന്‍ ഇന്ത്യന്‍ ജൂനിയര്‍ താരം ഹബീബു റഹ്മാന്‍, ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, വ്യവസായ പ്രമുഖരായ ലത്തീഫ് ഉപ്പള, യഹ്‌യ തളങ്കര, മുഹമ്മദ് അറബി, എസ്. യൂസുഫ് അല്‍ഫലാഹ്, എന്നിവര്‍ സംബന്ധിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ സത്താര്‍ ആരിക്കാടി, ജനറല്‍ കണ്‍വീനര്‍ അശ്‌റഫ് കര്‍ള, ട്രഷറര്‍ നാഗേഷ് കാര്‍ള, ടി.എം ശുഹൈബ്, എം.പി. ഖാലിദ്, അസീസ് കളത്തൂര്‍, ശക്കീല്‍ മൊഗ്രാല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Press meet, Conference, Press Conference, Football Tournament, Brothers Kumbala.