Sunil Chhetri | ഇതിഹാസ താരം സുനില്‍ ഛേത്രി കളമൊഴിയുന്നു; രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
*ഇന്‍ഡ്യന്‍ സൂപര്‍ ലീഗില്‍ ബെംഗ്‌ളൂറു എഫ്‌സിയുടെ ടീം.
*ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കും തൊട്ടുപിന്നിലാണ് താരത്തിന്റെ സ്ഥാനം.
*കൊല്‍കത്തയിലെ സാള്‍ട് ലേക് സ്റ്റേഡിയത്തില്‍വെച്ച് ജൂണ്‍ 6 നാണ് ഫിഫ ലോകകപ് യോഗ്യതാ മത്സരം.
ന്യൂഡെല്‍ഹി: (KasargodVartha) ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീം കാപ്റ്റന്‍ സുനില്‍ ഛേത്രി കളമൊഴിയുന്നു. രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കുവൈതിനെതിരായ ഫിഫ ലോകകപ് യോഗ്യതാ മത്സരത്തില്‍ കളിച്ച് കരിയര്‍ അവസാനിപ്പിക്കാനാണ് 39 കാരനായ താരത്തിന്റെ തീരുമാനം. കൊല്‍കത്തയിലെ സാള്‍ട് ലേക് സ്റ്റേഡിയത്തില്‍വെച്ച് ജൂണ്‍ ആറിനാണ് മത്സരം. ഇന്‍ഡ്യന്‍ സൂപര്‍ ലീഗില്‍ ബെംഗ്‌ളൂറു എഫ്‌സിയുടെ താരമാണ് ഛേത്രി.
സമൂഹ മാധ്യമമായ എക്‌സില്‍ (X) പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി ഈ തീരുമാനം അറിയിച്ചത്. ഉത്തരവാദിത്തവും സമ്മര്‍ദവും ആനന്ദവും ഒരുപോലെ ഇഴചേര്‍ന്ന ഒരു കരിയറായിരുന്നു തന്റേതെന്ന് ഛേത്രി വിടവാങ്ങല്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
'ഇതെന്റെ അവസാനത്തെ മത്സരമാണെന്ന് ഞാന്‍ തീരുമാനിച്ചു. ഈ വിവരം എന്റെ തീരുമാനം വീട്ടുകാരോട് പറഞ്ഞു. അച്ഛന്റെ പ്രതികരണം എപ്പോഴത്തെയും പോലെ സാധാരണമായിരുന്നു. ആശ്വാസവും സന്തോഷവും എല്ലാം അദ്ദേഹത്തിന്റെ മുഖത്ത് കണ്ടു. പക്ഷേ, ഞാന്‍ ഈ വിവരം പറഞ്ഞപ്പോള്‍ ഭാര്യയുടെ പ്രതികരണം പ്രതീക്ഷിക്കാത്തതായിരുന്നു. 'നിരവധി മത്സരങ്ങള്‍ ഉണ്ടെന്നും സമ്മര്‍ദം കൂടുതലാണെന്നും ഞാന്‍ നിന്നോട് എപ്പോഴും പറയാറുണ്ടായിരുന്നു. ഈ മത്സരത്തിനുശേഷം ഇനി ഞാന്‍ രാജ്യത്തിന് വേണ്ടി കളിക്കാന്‍ പോകുന്നില്ലെന്ന് നിന്നോട് പറയുന്നു'. ഇതുകേട്ടതും അവള്‍ കരയാന്‍ തുടങ്ങി. ഇതെന്റെ അവസാന മത്സരമാണെന്നത് ഞാന്‍ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ്. ഈ തീരുമാനത്തിനുശേഷം ഞാന്‍ ദുഃഖിതനായിരുന്നു. ചില ദിവസങ്ങളില്‍ ഞാന്‍ വളരെയധികം വിഷമിച്ചുവെന്നത് സത്യമാണ്,' സുനില്‍ ഛേത്രി വീഡിയോയില്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ചില്‍ ഗുവാഹതിയില്‍വെച്ചാണ് ഛേത്രി ഇന്‍ഡ്യയ്ക്കായി 150-ാം മത്സരം കളിക്കാനിറങ്ങിയത്. ഛേത്രി ഗോള്‍ നേടിയെങ്കിലും ഇന്‍ഡ്യ അഫ്ഗാനോട് 21ന് തോറ്റത് നാണക്കേടായി. ഛേത്രി 94 ഗോളുകള്‍ രാജ്യാന്തര കരിയറില്‍ നേടിയിട്ടുണ്ട്. ഇന്‍ഡ്യയ്ക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ഛേത്രിയാണ്. സജീവമായിട്ടുള്ള താരങ്ങളില്‍ ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കും തൊട്ടുപിന്നിലാണ് ഇന്‍ഡ്യന്‍ ഇതിഹാസത്തിന്റെ സ്ഥാനം.
2005 ല്‍ പാകിസ്താനെതിരായി ബൂട് അണിഞ്ഞ് ഇന്‍ഡ്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചാണ് ഛേത്രി കരിയര്‍ തുടങ്ങുന്നത്. പിന്നീട് ഇങ്ങോട്ട് 19 വര്‍ഷം ഇന്‍ഡ്യന്‍ ജഴ്‌സി അണിഞ്ഞ് രാജ്യത്തിന് അഭിമാനമായി. 2008ലെ എ എഫ് സി ചലന്‍ജ് കപ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാംപ്യന്‍ഷിപ്, നെഹ്‌റു കപ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ് എന്നിവ നേടിയ ഇന്‍ഡ്യന്‍ ടീമുകളുടെ ഭാഗമായിരുന്നു ഛേത്രി. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചു. ആറ് തവണ എ ഐ എഫ് എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. ഇന്‍ഡ്യന്‍ സൂപര്‍ ലീഗില്‍ ബെംഗ്‌ളൂറു എഫ്‌സിയുടെ താരമാണ് ഛേത്രി.
I'd like to say something... pic.twitter.com/xwXbDi95WV
— Sunil Chhetri (@chetrisunil11) May 16, 2024
I'd like to say something... pic.twitter.com/xwXbDi95WV
— Sunil Chhetri (@chetrisunil11) May 16, 2024