ഉപജില്ലാ സ്‌കൂള്‍ കായികമേള വ്യാഴാഴ്ച മുതല്‍
Oct 29, 2014, 10:30 IST
ഉദുമ: (www.kasargodvartha.com 29.10.2014) ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിലായി ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിക്കും.
വെള്ളിയാഴ്ച വൈകിട്ട് ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. 65 സ്‌കൂളുകളില്‍ നിന്നായി മൂവ്വായിരം കായികതാരങ്ങള്‍ മൂന്ന് ദിവസത്തെ മേളയില്‍ മാറ്റുരക്കും. ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. പ്രഭാകരന്‍, ഹെഡ്മാസ്റ്റര്‍ ഹംസ, എന്‍.ബി. അബ്ദുല്‍ കരീം, കെ.വി. ശ്രീധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : B ekal, Sports, Games, Kasaragod, Kerala, Udma, GHSS, Press Conference.
Advertisement: