Football | സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം കാസര്‍കോടിന്; കലാശപ്പോരില്‍ മലപ്പുറത്തെ കീഴടക്കി; താരങ്ങള്‍ക്ക് പൗര സ്വീകരണം
Nov 14, 2022, 20:06 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം കാസര്‍കോടിന്. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ മലപ്പുറം ജില്ലയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പിച്ചത്. ഫൈനലിലെ ഏക ഗോള്‍ തൃക്കരിപ്പൂര്‍ പടന്നക്കടപ്പുറം സ്വദേശി ഇനാസാണ് നേടിയത്. ആദ്യ ഹാഫിലാണ് ഇനാസ് വല കുലുക്കിയത്. നേരത്തെ സെമിയില്‍ കോട്ടയത്തെ 1-2 ന് തോല്‍പിച്ചാണ് കാസര്‍കോട് ഫൈനലിലേക്ക് പ്രവേശിച്ചത്. തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് മലപ്പുറം ഫൈനലിലെത്തിയത്.
കാസര്‍കോട് ജില്ലാ ടീം: മുഹമ്മദ് സാബിത് (ക്യാപ്റ്റന്‍), മുഹമ്മദ് ഇഖ്ബാല്‍, സി രാഹുല്‍ കൃഷ്ണന്‍, ഭവിജിത് ടികെ, വിനേഷ് വി, അസില്‍ രാജ്, അഹ്മദ് സ്വാബിഹ്, ഹിഷാം പി, വിഷ്ണു പിവി, അശ്വിന്‍ ആര്‍ ചന്ദ്രന്‍, ആകാശ് രവി , ബിജേഷ് വിവി, റാശിദ് എം, അക്ഷയ് മണി, ജിതിന്‍ കുമാര്‍ കെപി, അഭിരാം രമേശന്‍, ജ്യോതിഷ്, ഇനാസ് കെപി, മുഹമ്മദ് അഫ്താബ്, ഫാസില്‍ എംകെ. കോച്: ശസിന്‍ ചന്ദ്രന്‍. മാനേജര്‍: നവാസ്. ഫിസിയോ : അദ്‌നാന്‍. റിസര്‍വ്: അതുല്‍ ഗണേഷ്, മുഹമ്മദ് ഫയാസ്, ആകാശ്.
കിരീടം നേടി നാട്ടില്‍ മടങ്ങിയെത്തിയ കാസര്‍കോട് ജില്ലാ ടീമിന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും പൗരാവലിയും ചേര്‍ന്ന് തൃക്കരിപ്പൂരില്‍ സ്വീകരണം നല്‍കി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആനയിച്ചുള്ള വാഹന ജാഥ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Football, Football Tournament, Sports, Malappuram, Trikaripur, Winners, State senior football title for Kasaragod.
< !- START disable copy paste -->