സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം കാസര്‍കോടിന്
Jan 18, 2016, 23:14 IST
മലപ്പുറം: (www.kasargodvartha.com 18/01/2016) സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കാസര്‍കോട് കിരീടം ചൂടി. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കോട്ടയത്തെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് കാസര്‍കോട് വിജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് വാശിയേറിയ പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില്‍ 4- 2നാണ് കോട്ടയത്തെ കാസര്‍കോട് കീഴടക്കിയത്. ഹാഫ് ടൈമിന് തൊട്ടുമുമ്പ് കാസര്‍കോടിന്റെ താരം നജേഷ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് 10 പേരുമായാണ് കാസര്‍കോട് കളിച്ചത്. 50 -ാം മിനിറ്റില്‍ ഗോള്‍ നേടി കോട്ടയം മുന്നിലെത്തിയെങ്കിലും കളി അവസാനിക്കാന്‍ 10 മിനിറ്റ് ശേഷിക്കെ ക്യാപ്റ്റന്‍ പ്രവീണ്‍ ക്രോസ് ചെയ്ത പന്ത് ഹെഡ്ഡറിലൂടെ ഗോളാക്കി നൗഫലാണ് സമനില നേടിയത്. ഇതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
സെമിയില്‍ മലപ്പുറത്തെ തോല്‍പ്പിച്ചാണ് കാസര്‍കോട് ഫൈനലിലെത്തിയത്. ജില്ലാ ടീം ക്യാപ്റ്റന്‍ പ്രവീണിനെ മാച്ചിലെ താരമായും, കാസര്‍കോടിന്റെ മിര്‍ഷാദിനെ ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുത്തു.
ടീം അംഗങ്ങള്‍: വി.വി പ്രതീഷ് (ഗോള്‍ കീപ്പര്‍), ബി.കെ അനഘ്, കെ. നൗഫല്‍, എം. നജേഷ്, ശ്രീരാഗ്, കെ. അബ്ദുല്‍ രിഫായി, കെ. രാഗേഷ്, ടി. രാഹുല്‍ (ബാക്ക്), കെ.വി റെജിന്‍, വി.പി ജാബിര്‍, എം. സജേഷ്, ഇ.ഡി ആഷിഖ്, എം.പി സുധീഷ് (ഹാഫ്), കെ. കിരണ്‍ കുമാര്‍, കെ.എ മഷ്ഹൂദ്, എം. ഷിജു (ഫോര്‍വേഡ്). കോച്ച്: ടി. ബാലകൃഷ്ണന്‍. മാനേജര്‍: കെ.എം ഹാരിസ്.
Related News: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മലപ്പുറത്തിനെ തകര്‍ത്ത് കാസര്‍കോട് ഫൈനലില്‍
Keywords : Kasaragod, Malappuram, Football, Winners, Trophy, Sports, Kottayam, Championship, State senior football: Kasargod champions.