city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കായികമേള: കഴിഞ്ഞ തവണ സംപൂജ്യരായ കാസര്‍കോടിന് ഇത്തവണ വെള്ളിത്തിളക്കം നല്‍കി ഡോണ

ചിറ്റാരിക്കാല്‍: (www.kasargodvartha.com 07/12/2016) സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കാസര്‍കോട് ജില്ലയുടെ അഭിമാനമായി മലയോരത്തു നിന്നും ഒരു പൊന്‍മുത്ത്. തേഞ്ഞിപ്പാലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വെള്ളി മേഡല്‍ നേടിയ തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ഡോണാ ജോയിയാണ് ജില്ലയ്ക്ക് അഭിമാനമായി മാറിയത്.

കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ കായികമേളയില്‍ പോയിന്റൊന്നും ലഭിക്കാതെ നിരാശരാകേണ്ടിവന്ന കാസര്‍കോടിന് ഡോണ നേടിയ വെള്ളിമെഡല്‍ സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ളതായി. എന്നും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയുടെ ഭാസുര ഭാവി ഡോണയുടെ വെള്ളിത്തിളക്കത്തോടെ ഭാസുരമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പാലാവയലില്‍ നടന്ന ചിറ്റാരിക്കാല്‍ ഉപജില്ലാ കായികമേളയിലും കോളിയടുക്കത്ത് നടന്ന ജില്ലാ സ്‌കൂള്‍ കായികമേളയിലും ഷോട്ട്പുട്ട്, ഡിസ്‌കസ്‌ത്രോ, ഹാമര്‍ എന്നീ ഇനങ്ങളില്‍ മത്സരിച്ച ഡോണ മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു. 2014 സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വെങ്കലം നേടിയിരുന്നു. ചിറ്റാരിക്കാലിലെ നടുവിവേക്കുറ്റ് ജോയിയുടെയും സില്‍വിയുടെയും മകളാണ്.

ജില്ലയ്ക്ക് അഭിമാനമായി തീര്‍ന്ന ഡോണജോയിക്ക് സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തില്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഡോണയെയും സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും കായികമേളയില്‍ പങ്കെടുത്ത മറ്റു കായിക താരങ്ങളെയും തുറന്ന വാഹനത്തില്‍ ചിറ്റാരിക്കാല്‍ ടൗണിലൂടെ ആനയിച്ചു. തുടര്‍ന്നു നടന്ന അനുമോദനയോഗം സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ പാണ്ട്യാമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ മാത്യു സേവ്യര്‍, പ്രധാനാധ്യാപകന്‍ ഇമ്മാനുവല്‍ ജോസഫ്, കായികാധ്യാപിക ഡെയ്‌സി മാത്യു, ഡോണയുടെ പിതാവ് ജോയി നടുവിലേക്കുറ്റ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സ്‌കൂള്‍ കായികമേള: കഴിഞ്ഞ തവണ സംപൂജ്യരായ കാസര്‍കോടിന് ഇത്തവണ വെള്ളിത്തിളക്കം നല്‍കി ഡോണ

Keywords:  Kasaragod, Kerala, chittarikkal, Sports, State school sports meet; Dona got silver medal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia