സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ ബുധനാഴ്ച സമാപിക്കും
Nov 9, 2016, 09:01 IST
ഉപ്പള: (www.kasargodvartha.com 09/11/2016) സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ ബുധനാഴ്ച സമാപിക്കും. മണ്ണംകുഴി സ്‌റ്റേഡിയത്തില്‍ വിവിധ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. കബഡി ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ തൃശൂര്‍ ജേതാക്കളായി. കൊല്ലത്തെയാണ് അവര്‍ തോല്‍പിച്ചത്. അതേ സമയം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിഥേയരായ കാസര്‍കോടിനെ പാലക്കാട് പരാജയപ്പെടുത്തി.
ഹാന്‍ബോളില്‍ കണ്ണൂരിന്റെ കുത്തക തകര്‍ക്കാന്‍ കോട്ടയം ശ്രമിച്ചെങ്കിലും അവരുടെ കുട്ടികള്‍ പൊരുതി തോറ്റു. സ്‌കോര്‍ 6-3. ഹാന്‍ ബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ കിരീടം ചൂടി. മലപ്പുറത്തിനാണ് രണ്ടാം സ്ഥാനം.
ആണ്‍ കുട്ടികളുടെ ഫുട്‌ബോളില്‍ പാലക്കാടിനെ 2-1 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തി മലപ്പുറം ജേതാക്കളായി. പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ ബുധനാഴ്ച രാവിലെ ആരംഭിച്ചു. മലപ്പുറവും കോഴിക്കോടും തമ്മിലാണ് മത്സരം.
Keywords: Kasaragod, Uppala, School, School-games, Students, Sports, Mannamkuzhy Stadium, Kabaddi, Junior, Girls, Boys, Hand Ball, Foot Ball.

കബഡിയില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ കാസര്‍കോട് ടീം |