സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പിന് കാസര്‍കോട്ട് തുടക്കമായി
Nov 11, 2017, 22:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.11.2017) സംസ്ഥാന കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പിന് കാഞ്ഞങ്ങാട്ട് ചിന്മയാ വിദ്യാലയത്തില്‍ തുടക്കമായി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ഡോ. കെ ജി പൈ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്മാന് വി വി രമേശന്, എ ശ്രീകുമാര്‍, അജയകുമാര്‍ നെല്ലിക്കാട്ട്, ജോയി വര്‍ഗീസ്, ഡോ. ബല്‍റാം നമ്പ്യാര്‍, കെ വേണുഗോപാലന്‍ നമ്പ്യാര്‍, പ്രൊഫ. പി രഘുനാഥ്, എം കെ വിനോദ്കുമാര്‍, ഹസന്, പി വി ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
15നും 17നും ഇടയിലുള്ള 350 താരങ്ങളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള 20 ഒഫീഷ്യല്‍സാണ് മത്സരം നിയന്ത്രിക്കുന്നത്. കേരള ജൂഡോ അസോസിയേഷനാണ് നേതൃത്വം നല്‍കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Sports, Championship, Kasaragod, Inauguration, Minister, E.Chandrashekharan, State Judo championship started.