city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

താളിപടുപ്പ് മൈതാനത്ത് ക്രികെറ്റ് ബാറ്റേന്തി കായിക മന്ത്രി; സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വനിതാ സ്‌റ്റേഡിയം നിർമിക്കുമെന്ന് വാഗ്ദാനം

കാസർകോട്: (www.kasargodvartha.com 30.10.2021) കൗതുകം ഉണർത്തി കാസർകോട് താളിപടുപ്പ് മൈതാനത്ത് ക്രികെറ്റ് ബാറ്റ് വീശി കായിക മന്ത്രി വി അബ്ദുർ റഹ്‌മാൻ. മന്ത്രി ബാറ്റേന്തിയപ്പോൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി ഹബീബ് റഹ്‌മാൻ ബൗളറായി. കാസർകോട് നഗരസഭയുടെ കീഴിലുള്ള മൈതാനം സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി.
 
താളിപടുപ്പ് മൈതാനത്ത് ക്രികെറ്റ് ബാറ്റേന്തി കായിക മന്ത്രി; സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വനിതാ സ്‌റ്റേഡിയം നിർമിക്കുമെന്ന് വാഗ്ദാനം



താളിപ്പടുപ്പിൽ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വനിതാ സ്‌റ്റേഡിയം (പിങ്ക്സ്റ്റേഡിയം) നിർമിക്കുമെന്ന് മന്ത്രി അറിയിച്ചു. മൈതാനത്ത് ക്രികെറ്റ് കളിക്കുകയായിരുന്ന കുട്ടികളുമായും മന്ത്രി സംവദിച്ചു. പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.

ജില്ലാ ആസ്ഥാനമെന്ന നിലയില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനും കായിക രംഗത്ത് പുതിയ വനിതാ താരങ്ങളെ സൃഷ്ടിക്കാനും ഇതു വഴി സാധിക്കും. രാവിലെയും വൈകിട്ടും മറ്റു തടസങ്ങളില്ലാതെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം സാധ്യമാകും. സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും. അടുത്ത ദിവസങ്ങളില്‍ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തുമെന്നും ജില്ലാ കലക്ടര്‍, നഗരസഭാ അധികൃതര്‍ എന്നിവുമായി സംസാരിച്ച് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രിൻസിപൽ സെക്രടറി മുഹമ്മദ് ഹനീശ്, ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, കായിക വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്, നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് മേഴ്സി കുട്ടൻ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.



Keywords:  Kerala, News, Kasaragod, Top-Headlines, Cricket, Visit, Minister, Sports, Sports Minister visited Talipaduppu ground.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia