സൗത്ത് ഇന്ത്യ സീനിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ ഷിപ്പിന് പാലക്കുന്നില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Oct 8, 2014, 14:10 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2014) 18-ാമത് സൗത്ത് ഇന്ത്യന്‍ പുരുഷ വനിത ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച ഉദുമ പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ മുഖ്യാതിഥിയാകും.
ഒക്ടോബര്‍ 12ന് രാവിലെ 11 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ടെന്നിക്കൊയ്റ്റ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്റെ അധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനങ്ങള്‍ വിതരണം ചെയ്യും. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, അഡ്വ. സി.കെ ശ്രീധരന്‍ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും.
കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ നിന്നായി 200ല്‍പരം കായികതാരങ്ങള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എം. രാമചന്ദ്രന്‍, ഫാറൂഖ് ഖാസ്മി, പള്ളം നാരായണന്‍, ആര്‍ രാമനാഥന്‍, നാസര്‍ തിരുവക്കോളി, ജലീല്‍ കാപ്പില്‍, ഷെരീഫ് കാപ്പില്‍, മുഹമ്മദ്കുഞ്ഞി ചെര്‍ക്കള, നവാസ് കാഞ്ഞങ്ങാട്, കുമാരന്‍ തിരുവക്കോളി എന്നിവര്‍ പങ്കെടുത്തു.

Keywords : Sports, Kasaragod, Kerala, Inauguration, P. Karunakaran-MP, Minister, Ramesh-Chennithala, Tennikoit championship.