city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷട്ടില്‍ കളിച്ച് കലക്ടര്‍; ചില്‍ഡ്രന്‍സ് ഹോമില്‍ റീമര്‍ ക്ലബ് നിര്‍മിച്ച് നല്‍കിയ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 20.03.2017) സാമൂഹ്യ നീതിവകുപ്പിന് കീഴില്‍ പരവനടുക്കം പ്രവര്‍ത്തിക്കുന്ന ഗവ: സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കുവേണ്ടി ഉദുമ റീമര്‍ ആര്‍ട്‌സ് ആന്‍ഡ്് സ്‌പോര്‍ട്‌സ് ക്ലബ് നിര്‍മ്മിച്ചു നല്‍കിയ ഷട്ടില്‍ കോര്‍ട്ട് ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി കളക്ടറുടെ ടീമും കുട്ടികളുടെ ടീമും തമ്മില്‍ സൗഹൃദമത്സരവും സംഘടിപ്പിച്ചു. പരവനടുക്കം ഗവ: ചില്‍ഡ്രന്‍സ് ഹോം, ഗവ: മഹിളാമന്ദിരം, പരപ്പ നിര്‍ഭയ ഹോം എന്നീ സ്ഥാപനങ്ങളിലെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

ഷട്ടില്‍ കളിച്ച് കലക്ടര്‍; ചില്‍ഡ്രന്‍സ് ഹോമില്‍ റീമര്‍ ക്ലബ് നിര്‍മിച്ച് നല്‍കിയ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

കുട്ടികള്‍ക്കായി കളിക്കളം തയ്യാറാക്കിയ റീമര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്  എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉപഹാരം നല്‍കി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍, വാര്‍ഡ് മെമ്പര്‍ ഗീത, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ബിജു പി, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് അബ്ദുര്‍ റഹ് മാന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ്, ചില്‍ഡ്രന്‍സ് ഹോം മാനേജ്‌മെന്റ് കമ്മിറ്റിയിലെ സന്നദ്ധസംഘടനാ പ്രതിനിധിയും ഹെല്‍ത്ത് ലൈന്‍ ഡയറക്ടറുമായ മോഹനന്‍ മങ്ങാട്, റീമര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് രക്ഷാധികാരികളായ പി കെ അഹമ്മദ് ഷാഫി, ഉമ്മര്‍, ജാവേദ മറ്റു ക്ലബ് ഭാരവാഹികള്‍ സംബന്ധിച്ചു.

Keywords:  Kerala, kasaragod, District Collector, inauguration, Sports, Paravanadukkam, news, Shuttle court inaugurated by collector, Reemar Padinhar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia