ആസ്‌ക് മൊഗ്രാല്‍ പുത്തൂര്‍ അണ്ടര്‍ ആം ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 20ന്
Feb 19, 2016, 10:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 19/02/2016) മൊഗ്രാല്‍ പുത്തൂര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (ആസ്‌ക്) 25-ാം വാര്‍ഷികാഘോഷ ഭാഗമായി 20 -ാമത് റഫീഖ് മെമ്മോറിയല്‍ സെവന്‍സ് അണ്ടര്‍ ആം ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 20ന് ബ്രദേഴ്‌സ് കല്ലങ്കൈ ഗ്രൗണ്ടില്‍ നടക്കും. ഒന്നാം സ്ഥാനക്കാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും ട്രോഫിക്ക് പുറമെ യഥാക്രമം 15015 രൂപയും, 8008 രൂപയും ക്യാഷ് പ്രൈസ് നല്‍കും. നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ റഷീദ് ചായിത്തോട്ടം അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകരായ ടി.എ ഷാഫി ഉത്തരദേശം, സുരേന്ദ്രന്‍ കാരവല്‍, കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ്, എബി കുട്ടിയാനം, ജാബിര്‍ കുന്നില്‍ ഉത്തരദേശം, ഫുട്‌ബോള്‍ താരം പി.എം നൗഫല്‍ എന്നിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കും. ശാക്കിര്‍ അറഫാത്ത് സ്വാഗതവും, സക്കീര്‍ പൗര്‍ നന്ദിയും പറയും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895155074, 9995243175, 9746596982 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Mogral Puthur, Cricket Tournament, Inauguration, Sports, AASC, Inauguration.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895155074, 9995243175, 9746596982 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Mogral Puthur, Cricket Tournament, Inauguration, Sports, AASC, Inauguration.