റണ്‍ കേരള റണ്‍: കാല്‍പന്ത് കളിയുടെ നാടായ മൊഗ്രാലില്‍ പടയൊരുക്കം
Jan 16, 2015, 14:37 IST
മൊഗ്രാല്‍: (www.kasargodvartha.com 16/01/2015) ദേശീയ ഗെയിംസിന്റെ ഭാഗമായി ജനുവരി 20നു നടക്കുന്ന കൂട്ട ഓട്ടത്തിനു ഫുട്‌ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലില്‍ പടയൊരുക്കം. മൊഗ്രാല്‍ സ്‌കൂളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെയും, പി.ടി.എ.യുടെയും വിവിധ സംഘടനകളുടെയും യോഗം പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. 500 ഓളം പേരെ കൂട്ട ഓട്ടത്തില്‍ അണിനിരത്തും.
ചൊവ്വാഴ്ച രാവിലെ 10.30നു മൊഗ്രാല്‍ ടൗണില്‍ നിന്നു ആരംഭിക്കുന്ന ഓട്ടം വിവിധ സ്ഥലങ്ങളിലൂടെ കടന്നു പോയി മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. മുന്‍ സന്തോഷ് ട്രോഫി സ്‌റ്റേറ്റ് താരം പ്രൊഫ. പി.സി.എം. കുഞ്ഞി ഫ്ലാഗ് ഓഫ് ചെയ്യും. ദേശീയ കാര്‍ റാലി ജേതാവ് മൂസാ ശരീഫ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

Keywords : Mogral, Sports, Kasaragod, Kerala, Games, Celebration, Run Kerala Run, National Games, Run Kerala Run: Preparations in Mogral.