തൃക്കരിപ്പൂരില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ്; ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പുതിയ പ്രതീക്ഷ
Aug 25, 2014, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 25.08.2014) കണ്ണൂര്‍ - കാസര്‍കോട് ജില്ലകളിലെ പുതിയ ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്തുന്നതിനായി തൃക്കരിപ്പൂര്‍ ആസ്ഥാനമായി പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ് രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് ഫുട്‌ബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. രണ്ടുകോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. കാസര്‍കോട് ഫുട്‌ബോള്‍ ക്ലബ് ജില്ലയിലെ എ ഡിവിഷന്‍ ചാമ്പ്യന്മാരായി സൂപ്പര്‍ ലീഗില്‍ പ്രവേശിച്ചിതായും ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാനത്ത് ദേശീയ ലീഗില്‍ കളിക്കാവുന്ന ടീമുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മികച്ച ടീമിനെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്ലബ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. 1000 രൂപ മെമ്പര്‍ഷിപ്പിലൂടെ ക്ലബ്ബിന്റെ ഓഹരി വിതരണം ചെയ്യും. യൂത്ത് ടീമിനെ വാര്‍ത്തെടുക്കുന്നതിനായി കോച്ചിംഗ് ക്യാമ്പും ആരംഭിച്ചു.
പുതിയ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഓണറിങ് പ്രസിഡണ്ട് പഴയ താരം കൂടിയായ കെ. കുഞ്ഞിരാമന്‍ എംഎല്‍എയാണ്. വര്‍ക്കിങ് പ്രസിഡണ്ട് ടി.വി ബാലന്‍, മുന്‍ ദേശീയ താരം എം സുരേഷ്, പോലീസ് ഫുട്‌ബോള്‍ മുന്‍ കോച്ച് പി. കുഞ്ഞികൃഷ്ണന്‍, കെല്‍ട്രോണിന്റെ ഗോള്‍ കീപ്പറായിരുന്ന സി. തമ്പാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനം നടക്കുന്നത്.
നിലവിലുള്ള ക്ലബ്ബിന്റെ പേരിന് പകരം പുതിയ പേര് പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാമെന്നും അധികൃതര്‍ പറഞ്ഞു. 14നാണ് പുതിയ പേരില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മികച്ച പേര് നല്‍കുന്നയാള്‍ക്ക് ഉപഹാരം നല്‍കും. വിലാസം: ടി.വി ബാലന്‍, വര്‍ക്കിങ് പ്രസിഡണ്ട്, എഫ്‌സി കാസര്‍കോട്, തൃക്കരിപ്പൂര്‍ പിഒ. ഇ- മെയില്‍: coachkrishnan@gmail.com, വെബ്‌സൈറ്റ്: www.fckasaragod. ഫോണ്‍: 9447352385.
വാര്‍ത്താസമ്മേളനത്തില്‍ ടി.വി ബാലന്‍, പി. കുഞ്ഞികൃഷ്ണന്‍, സി. തമ്പാന്‍, പി. വേലായുധന്‍ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Trikaripur, Bekal football, Sports, Professional.
Advertisement: