പാരാലിംപിക്സില്‍ ഹൈജംപില്‍ വെള്ളി; പ്രവീണ്‍ കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ടോക്യോ: (www.kasargodvartha.com 03.09.2021) ടോക്യോ പാരാലിംപിക്സില്‍ ഹൈജംപില്‍ വെള്ളി സ്വന്തമാക്കിയ പ്രവീണ്‍ കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവീണ്‍ കുമാറിന്റെ നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പുരുഷന്മാരുടെ ഹൈജംപ് ടി 64 വിഭാഗത്തില്‍ 2.07 മീറ്റര്‍ ഉയരം മറി കടന്നാണ് പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.
ഏഷ്യന്‍ റെക്കോഡാണിത്. ഇതോടെ ഇന്‍ഡ്യയുടെ മെഡല്‍നേട്ടം 11 ആയി. 18കാരനായ പ്രവീണിന്റെ ആദ്യ പാരാലിംപിക്സാണിത്. ബ്രിടന്റെ ജോണ്‍താന്‍ ബ്രൂം-എഡ്വേര്‍ഡ്സ് സ്വര്‍ണം നേടി. 2.10 മീറ്ററാണ് ബ്രൂം മറികടന്നത്. റിയോ ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവായ പോളണ്ടിന്റെ മസീജ ലെപിയാറ്റോ വെങ്കലം നേടി.
Proud of Praveen Kumar for winning the Silver medal at the #Paralympics. This medal is the result of his hard work and unparalleled dedication. Congratulations to him. Best wishes for his future endeavours. #Praise4Para
— Narendra Modi (@narendramodi) September 3, 2021
Keywords: News, Sports, Olympics-Games-2021, Prime Minister, Top-Headlines, PM congratulates Praveen Kumar for winning Silver medal in High Jump at Paralympics Games