പെര്‍വാഡ് ക്രിക്കറ്റ് ക്ലബിന് ജയം
Feb 2, 2012, 17:44 IST
കാസര്‍കോട്: മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലും ഉളിയത്തടുക്ക മധൂര്‍ പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിലുമായി നടന്ന ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഉല്‍ഘാടന മല്‍സരത്തിനു പെര്‍വാഡ്ി ക്രിക്കറ്റ് ക്ലബ് 10 റണ്‍സിനു ഐ.എം.സി.സി. കാഞ്ഞങ്ങാടിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പെര്‍വാഡ് 23.5 ഓവറില്‍ 118 റണ്‍സിനു എല്ലാവരും പുറത്തായി. മുനൈസ് 45ഉം ഷാബില്‍.ബി.എച്ച്.19 ഉം റണ്‍സും നേടി. കാഞ്ഞാങ്ങാടിനു വേണ്ടി വിനു 5 വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനറങ്ങിയ കാഞ്ഞങ്ങാട് 26.4 ഓവറില്‍ 108 റണ്‍സിനു എല്ലാവരും പുറത്തായി. അനീസ് പുറത്താകാതെ 63 റണ്‍സ് നേടി. പെര്‍വാഡിന്റെ ഇര്‍ഷാദും വര്‍ഗീസും 3 വിക്കറ്റ് വീതം നേടി.
Keywords: Kasaragod, Cricket, Pervad.