പൈക്ക കായിക മേള തുടങ്ങി
Oct 9, 2015, 11:00 IST
ഉദുമ: (www.kasargodvartha.com 09/10/2015) രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ പൈക്ക കാഞ്ഞങ്ങാട് ബ്ലോക്ക് കായിക മേള തച്ചങ്ങാട് സ്‌കൂളില്‍ തുടങ്ങി. കേന്ദ്ര കായിക മന്ത്രാലയം, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് പൈക്ക കായിക മേള നടത്തുന്നത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. അച്യുതന്‍ മാസ്റ്റര്‍ കായിക മേള ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണന്‍, സുജാത എന്നിവര്‍ സംസാരിച്ചു. പള്ളം നാരായണന്‍ സ്വാഗതവും ബിജു പി.ടി നന്ദിയും പറഞ്ഞു. ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ എം.വി പ്രജീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Keywords : Udma, Kasaragod, Kerala, Sports, Inauguration, Programme, School, Paika Sports meet starts.