ജില്ലാതല പൈക്കാ മത്സരങ്ങള്‍ 12ന് തുടങ്ങും
Sep 11, 2012, 17:55 IST
കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാതല പൈക്കാ മത്സരങ്ങള്‍ സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഫുട്‌ബോള്‍, കബഡി, വോളീബോള്‍, റസ്‌ലിംഗ് ജൂഡോ, ഖൊ-ഖൊ, നീന്തല്‍, ഹോക്കി, തൈക്കോണ്ടോ, ബാസ്‌കറ്റ്‌ബോള്‍, അത്‌ലറ്റിക്‌സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത 16 വയസ്സിന് താഴെ പ്രായമുള്ള കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 12ന് 9.30ന് നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍) നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ഗൗരി അധ്യക്ഷത വഹിക്കും. രാജാസ് ഹൈസ്‌കൂളില്‍ 11 മണിക്ക് ബാസ്‌കറ്റ്‌ബോള്‍, പടിഞ്ഞാറ്റംകൊഴുവല്‍ പൊതുജന വായനശാലയ്ക്ക് സമീപം നീന്തല്‍ മത്സരങ്ങള്‍ എന്നിവ നടക്കും. അന്ന് 10 മണിക്ക് സൗത്ത് തൃക്കരിപ്പൂരില്‍ ഹോക്കി മത്സരം ഉണ്ടായിരിക്കും.
സെപ്റ്റംബര്‍ 13ന് ചെറുവത്തൂര്‍ തൈക്കോണ്ടോ ഹാളില്‍ തൈക്കോണ്ടോ മത്സരവും അന്ന് 10 മണിക്ക് കാസര്‍കോട് സെണ്‍ട്രലൈസ്ഡ് ഹോസ്റ്റലില്‍ വോളിബോള്‍, കബഡി, ഖൊ-ഖൊ, റസ്‌ലിംഗ്, ജൂഡോ എന്നീ മത്സരങ്ങളും നടക്കും. ഗെയിംസ് മത്സരങ്ങള്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 13ന് 3 മണിക്ക് സെണ്‍ട്രലൈസ്ഡ് ഹോസ്റ്റലില്‍ നടക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ സി.നാരായണന്‍ അദ്ധ്യക്ഷത വഹിക്കും. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിക്കും.
സെപ്റ്റംബര്‍ 17ന് 9 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം നടക്കും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന് അദ്ധ്യക്ഷത വഹിക്കും.
അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 18ന് 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.അച്യുതന്‍ അദ്ധ്യക്ഷത വഹിക്കും. പൈക്ക സ്‌പോര്‍ട്‌സ് മേളയുടെ സമ്മാനദാനം 18ന് 3 മണിക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകൃഷ്ണ അഗ്ഗിത്തായ അദ്ധ്യക്ഷത വഹിക്കും.

Keywords: Sports council, Competition, Kasaragod