ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ ക്രിക്കറ്റ് മത്സരവുമായി ടൈം ഫോര്‍ ഫണ്‍ പ്രീമിയര്‍ ലീഗ്
Oct 18, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 18/10/2015) ഫേസ്ബുക്ക് കൂട്ടായ്മയായ ടൈം ഫോര്‍ ഫണ്‍ ഗ്രൂപ്പില്‍ ജില്ലയിലെ പ്രഗത്ഭമായ ഗ്രൂപ്പുകളെ അണിനിരത്തി നടത്തിയ ഓണ്‍ലൈന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നവ്യാനുഭൂതി പകര്‍ന്നു. ഒരു മാസത്തിലേറെ നീണ്ടുനിന്ന മത്സരങ്ങള്‍ ഒരു ക്രിക്കറ്റ് ലോകകപ്പ് ടൂര്‍ണമെന്റിന്റെ മുഴുവന്‍ ആവേശവും പകരുന്നതായിരുന്നു.
ടൈം ഫോര്‍ ഫണ്‍ ഓണ്‍ലൈന്‍ പ്രീമിയര്‍ ലീഗില്‍ (ടി.ഒ.പി.എല്‍) കലാലയം ബ്ലാസ്‌റ്റേര്‍സ്, എക്‌സല്‍ സൂപ്പര്‍ കിംഗ്‌സ്, കാസ്രോട്ടാര്‍ നൈറ്റ് റൈഡേര്‍സ്, റോയല്‍ സ്റ്റ്രിക്കേട് വഴിയോരം, കാന്‍ഡി ക്രഷ് ചങ്ക്‌സ്, കിംഗ്‌സ് ഇലവന്‍ റിലാക്‌സ്, റോയല്‍ ചാലഞ്ചേര്‍സ് ഓഫ് റിവന്‍ജ്, ക്രിക്ക് ചാംപ്യന്‍ അവാന്‍ഗേര്‍സ് എന്നീ എട്ട് ടീമുകള്‍ തമ്മിലായിരുന്നു മത്സരങ്ങള്‍. ഓരോ ടീമിനും 14 വീതം മത്സരങ്ങള്‍. ഒന്ന് മുതല്‍ ആറ് വരെയുള്ള ബോളുകള്‍ അംപയറുടെ ഇന്‍ബോക്‌സിലേക്ക് ബൗളര്‍ അയക്കും. ബാറ്റ് ചെയ്യുന്നയാള്‍ മത്സര പോസ്റ്റില്‍ കമന്റ് ആയി ഒന്ന് മുതല്‍ ആറ് വരെയുളള നമ്പറിന്റെ ഇടയിലുള്ള നമ്പറുകള്‍ കമ്മന്റ് ആയി ഇടും. ബൗളര്‍ ഇടുന്ന നമ്പറും ബാറ്റ്‌സ്മാന്‍ ഇട്ട നമ്പറും ഏതെങ്കിലും ബോളില്‍ തുല്യം ആയാല്‍ ഔട്ട് ആവും, തുല്യം അല്ലെങ്കില്‍ ബാറ്റിംഗ് ടീമിന് റണ്‍സ് ലഭിക്കും.
പോയിന്റ് ടേബിളില്‍ നിന്നും ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തിയവര്‍ ക്വാളിഫയര്‍ റൗണ്ടിലേക്ക് കടന്നു. അവിടെ നിന്നും ഫൈനലിസ്റ്റുകളെയും കണ്ടെത്തി. ഹാച്ചു ബോവിക്കാനം നയിച്ച കിംഗ്‌സ് ഇലവന്‍ റിലാക്‌സ്, സാഹിര്‍ സാഹി നയിച്ച എക്‌സല്‍ സൂപ്പര്‍ കിംഗ്‌സ് എന്നീ ടീമുകള്‍ തമ്മില്‍ ആയിരുന്നു ഫൈനല്‍ മത്സരം. കിംങ്‌സ് ഇലവനെ 117 റണ്‍സിനു തോല്‍പ്പിച്ചു എക്‌സല്‍ സൂപ്പര്‍ കിംങ്‌സ് ചാംപ്യന്‍മാരായി. റഷാസ് പെര്‍ളയാണ് മാന്‍ ഓഫ് ദ മാച്ചും പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റും.
കരീം ഐവ ആണ് പുതുമയാര്‍ന്ന ടൂര്‍ണമെന്റിനു നേതൃത്വം നല്‍കിയത്. ഖാദര്‍ കെ.എച്ച്.ബി, റസീന്‍ കൊല്ലംപാടി എന്നിവര്‍ സഹായം നല്‍കി.
Keywords : Kasaragod, Kerala, Cricket Tournament, Sports, Social Networks, Faceboo, Online Cricket Premier League, Online cricket tournament in Facebook.