വൈകിട്ട് 6.30ന് ശേഷം കായിക മത്സരങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെന്ന് പോലീസ്
Feb 26, 2015, 12:48 IST
കാസര്‍കോട്: (www.kasargodvartha.com 26/02/2015) കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും വൈകിട്ട് 6.30ന് ശേഷം കായിക മത്സരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ അറിയിച്ചു. പോലീസിന്റെ അനുമതിയില്ലാതെ വൈകിട്ട് 6.30ന് ശേഷം മത്സരങ്ങള്‍ നടക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മത്സരങ്ങള്‍ക്കിടെയുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ ക്രമസമാധാന പ്രശ്‌നമായി മാറുന്ന സാഹചര്യത്തിലാണ് പോലീസ് ശക്തമായ നടപടിക്കൊരുങ്ങുന്നത്.
കുമ്പളയില്‍ ഫുടബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് അനധികൃതമായി നടത്തുന്ന മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പോലീസിന്റെ അനുമതിയോടെ മാത്രമേ സന്ധ്യക്ക് ശേഷമുള്ള മത്സരങ്ങള്‍ അനുവദിക്കുകയുള്ളു എന്നാണ് പോലീസിന്റെ നിലപാട്. മത്സരങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ പോലീസ് സുരക്ഷയും ഉറപ്പാക്കും. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ രാത്രിയുള്ള മത്സരങ്ങള്‍ക്ക് ഒരുതരത്തിലുള്ള അനുമതിയും നല്‍കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം.
കായിക മത്സരങ്ങളും മറ്റും നാടിന്റെ സ്പന്ദനങ്ങള്‍ ആണെന്ന് അറിയാമെങ്കിലും മത്സരങ്ങല്‍ ടീം സ്പിരിറ്റോടെ കാണാതെ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന അക്രമങ്ങള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നുവെന്നും ഇത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നുമാണ് പോലീസ് വിശദീകരണം.

Keywords: Sport, Tournament, Police, Night, Evening, Game, No tournament after 6.30 pm - Police.