നെയ്മറിനെ റയലിലെത്തിക്കാന്‍ നീക്കം; വേണ്ടെന്ന മട്ടില്‍ സിദാന്‍, താത്പര്യം പോള്‍ പോഗ്ബയെ
Jul 28, 2019, 19:02 IST
മഡ്രിഡ്: (www.kasargodvartha.com 28.07.2019) ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ റയല്‍ മാഡ്രിഡിലെത്തിക്കാന്‍ നീക്കം. പി എസ് ജി താരം കൂടിയായ നെയ്മറിനെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവം നികത്താന്‍ ക്ലബിലെത്തിക്കണമെന്നാണ് പ്രസിഡണ്ട് ഫ്‌ലോറന്റിനോ പെരെസിന്റെ താല്‍പര്യം. എന്നാല്‍ വേണ്ടെന്ന മട്ടിലാണ് പരിശീലകന്‍ സിനദിന്‍ സിദാന്‍. നെയ്മറിനെ എത്തിച്ച് ക്ലബിന്റെ താരപ്പകിട്ട് തിരിച്ചുപിടിക്കാനാണ് പെരെസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനോട് സിദാന്‍ ഒട്ടും അടുക്കുന്നില്ല.
ഏദന്‍ ഹസാഡിനെ നേരത്തെ ടീമിലെത്തിച്ചതിനാല്‍ നെയ്മറെക്കൂടി വേണ്ട എന്ന നിലപാടു കടുപ്പിച്ചിരുക്കുകയാണ് സിദാന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പോള്‍ പോഗ്ബയെ വാങ്ങാനാണ് താത്പര്യം. ഇതിനോടു പെരെസിനു യോജിപ്പില്ല. സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന മറ്റൊരു ഗാലെക്ടിക്കോയാണ് പെരെസിന്റെ സ്വപ്നം. ആ ടീമില്‍ നെയ്മറിനെയും പെരെസ് സ്വപ്നം കാണുന്നു. ഫ്രഞ്ച് ക്ലബാ പി എസ് ജിയില്‍ നെയ്മറുടെ ഭാവി സുരക്ഷിതമല്ല എന്ന അനുകൂല സാധ്യതയും നെയ്മറിനെ റയലിലേക്കെത്തിച്ചേക്കും.
നേരത്തെ മുന്‍ ക്ലബ് ബാര്‍സിലോണ തന്നെ നെയ്മറിനെ തിരികെ ടീമിലെത്തിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാര്‍സയില്‍ ലയണല്‍ മെസ്സിക്കും ലൂയി സ്വാരസിനുമൊപ്പം തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബ് പി എസ് ജിയിലേക്ക് പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Top-Headlines, Football, Neymar puts Florentino Perez and Zinedine Zidane head to head
< !- START disable copy paste -->