city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വീണ്ടും അംഗീകാരത്തിന്റെ നിറവില്‍

കാസര്‍കോട്: (www.kasargodvartha.com 04/07/2015) ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാനത്തെ മികച്ച സ്‌പോര്‍ട്‌സ് കൗണ്‍സിലിനുള്ള അവാര്‍ഡ്. കേരളത്തിലെ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പത്തുവരെയുളള ക്ലാസ്സുകളിലെ കുട്ടികളില്‍ നടത്തിയ സമ്പൂര്‍ണ കായികാക്ഷമതാ പരിശോധനയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ഈ പുരസ്‌കാരം മൂന്നാം തവണയും സ്വന്തമാക്കിയത്.

ജൂലൈ ഏഴിന് തിരുവനന്തപുരത്ത്  നടക്കുന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും. അടിസ്ഥാന സൗകര്യവികസനത്തിലും ശ്രദ്ധേയമായ നേട്ടമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍  കൈവരിച്ചത്. പാലാവയല്‍ സ്വിമ്മിംഗ് പൂള്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയാകുന്ന സിന്തറ്റിക് ട്രാക്, കാഞ്ഞങ്ങാട് സൗത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മള്‍ട്ടിപര്‍പ്പസ് കോര്‍ട്ട്, കാസര്‍കോട് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നവീകരണം, പൈക്ക പദ്ധതിയിലുള്‍പെടുത്തി ജില്ലയിലെ 35 ഗ്രാമപഞ്ചായത്തുകളില്‍  ഗ്രൗണ്ട് നവീകരണം എന്നിവയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേട്ടങ്ങളാണ്.

കായികക്ഷമതാ പ്രവര്‍ത്തനത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച വിദ്യാലയത്തിനുള്ള  ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അവാര്‍ഡ് ഉദിനൂര്‍ സെന്‍ട്രല്‍ യു.പി സ്‌കൂളിനാണ്. 20000 രൂപയുടെ  പുരസ്‌കാരത്തിന്  ഈ വിദ്യാലയം അര്‍ഹമായി. കായികാധ്യാപകന്‍ അശോകന്‍ ധര്‍മത്തടുക്കയാണ് ഏറ്റവും മികച്ച കോഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയത്.

കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വീണ്ടും അംഗീകാരത്തിന്റെ നിറവില്‍ജില്ലയിലെ മികച്ച കായികാധ്യാപകനായി ഉദിനൂര്‍ സെന്‍ട്രല്‍ യു.പി സ്‌കൂളിലെ പി. ജയകുമാറിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയും അവാര്‍ഡ് കരസ്ഥമാക്കാന്‍ സഹകരിച്ചതിന് ജില്ലയിലെ മുഴുവന്‍ കായികപ്രേമികളോടുമുളള നന്ദി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, Sports,  District  Sports  Council,  Award,  New achievement for Kasargod District Sports Council.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia