നെഹ്‌റ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു
Oct 12, 2017, 10:16 IST
(www.kasargodvartha.com 12/10/2017) ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി റിപോര്‍ട്ട്. ന്യൂസിലാന്‍ഡിനെതിരെ നവംബര്‍ ഒന്നിന് ഫിറോഷ് ഷാ കോട്ട്‌ലയില്‍ നടക്കുന്ന ടി- ട്വന്റി മത്സരത്തോടെ വിരമിക്കാനാണ് തീരുമാനമെന്ന് നെഹ്‌റ വെളിപ്പെടുത്തി. ഇക്കാര്യം പരിശീകലന്‍ രവിശാസ്ത്രിയെയും നായകന്‍ കൊഹ്‌ലിയെയും നെഹ്‌റ അറിയിച്ചിട്ടുണ്ട്.
ശ്രീലങ്കക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പര വരെ താരം തുടര്‍ന്നേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ അവസാന മത്സരം കളിച്ച് വിരമിക്കാനാണ് നെഹ്‌റയുടെ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ ഐപിഎല്ലിലും നെഹ്‌റ ഭാഗമാകില്ല.
1999 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നെഹ്‌റയുടെ അരങ്ങേറ്റം. മികച്ച ഇന്ത്യന്‍ പേസര്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് നെഹ്‌റ. ഏറെ അനുഭവ സമ്പത്തുള്ള നിലവിലെ ഇന്ത്യന്‍ താരവും നെഹ്‌റയാണ്. അസ്ഹറുദ്ദീന്‍ മുതല്‍ കൊഹ്‌ലി വരെയുള്ള നായകര്‍ക്ക് കീഴില്‍ ഇന്ത്യക്കു വേണ്ടി ജേഴ്‌സിയണിഞ്ഞ നെഹ്‌റ നിലവില്‍ കളത്തിലുള്ള ഏറ്റവും സീനിയറായ താരമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Cricket, Report, Nehra, International cricket, Resign, IPL, Nehra to retire from all forms of cricket