city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് അത്യാധുനിക ഫുട്ബോൾ സ്റ്റേഡിയം വേണമെന്ന ആവശ്യം ശക്തമാവുന്നു;പരിശീലനത്തിന്റെ അപര്യാപ്തത ബാധിച്ച് പ്രതിഭകൾ

കാസർകോട്: (www.kasargodvartha.com 03.08.2021) മണ്ഡലത്തിൽ അത്യാധുനിക രീതിയിലുള്ള ഫുട്ബോൾ സ്റ്റേഡിയം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മികച്ച ഫുട്ബോൾ ഗ്രൗൻഡിന്റെ അഭാവം കായിക താരങ്ങളെ അലട്ടുകയാണ്. സാധാരണ ഗ്രൗൻഡുകളിൽ പരിശീലനം നടത്തിയതിന് ശേഷം മികച്ച ഗ്രൗൻഡുകളിൽ കളിക്കാൻ പോകുന്ന താരങ്ങൾക്ക് അവരുടെ മികവ് അവിടെ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

മികച്ച ഫുട്ബോൾ താരങ്ങൾ ഉയർന്നു വരുമ്പോൾ തന്നെ അതിനൊത്ത മികവാർന്ന മൈതാനങ്ങൾ കാസർകോട്ടില്ല. താരങ്ങളുടെ കായിക ക്ഷമതയ്ക്കും സുരക്ഷയ്ക്കും പുൽ മൈതാനങ്ങൾ ആവശ്യമാണ്. എന്നാൽ അത്തരം മൈതാനങ്ങൾ ഇവിടെയില്ല. മണ്ഡലത്തിൽ നിലവിലുള്ള മൈതാനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയാണ്.

 
കാസർകോട്ട് അത്യാധുനിക ഫുട്ബോൾ സ്റ്റേഡിയം വേണമെന്ന ആവശ്യം ശക്തമാവുന്നു;പരിശീലനത്തിന്റെ അപര്യാപ്തത ബാധിച്ച് പ്രതിഭകൾ

 

ഫുട്‌ബോളും ക്രികെറ്റും അത്‌ലറ്റിക് മത്സരങ്ങളും ഒരേ മൈതാനത്ത് നടത്തുകയാണ്. ഇതിനായി മൈതാനത്ത് വരുത്തുന്ന മാറ്റങ്ങൾ അതിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നു. ഫുട്‌ബോൾ മൈതാനത്തോടൊപ്പം സിന്തറ്റിക് ട്രാകോട് കൂടിയ മൈതാനം കൂടി വന്നാൽ കായിക രംഗത്ത് വലിയ പുരോഗതിയുണ്ടാക്കും. സംസ്ഥാന കായിക മേളയിൽ കാസർകോട് ഏറെ പിന്നോക്കം പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം മൈതാനങ്ങളിലുള്ള പരിശീലനത്തിന്റെ അപര്യാപ്തതയാണ്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭാ കൗൺസിലർ സിദ്ദീഖ് ചക്കര എൻ എ നെല്ലിക്കുന്ന് എംഎൽഎയ്ക്ക് നിവേദനം നൽകി.

Keywords:  Kasaragod, Kerala, News, Sports, Football, Cricket, Footballer, Coaching, Practice-camp, Top-Headlines, N.A.Nellikunnu, MLA, Need most advanced stadium football stadium in Kasaragod constituency.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia