city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്യത്തെ ഉയർന്ന കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡിന്റെ നോമിനേഷന്‍ ലിസ്റ്റില്‍ കാസർകോട് സ്വദേശിയും; അഭിമാനമായി മൂസ ശരീഫ്

മൊഗ്രാൽ: (www.kasargodvartha.com 30.06.2021) രാജ്യത്തെ കായിക ലോകത്തെ സംഭാവനയ്ക്ക് നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡിന് പരിഗണിക്കാനുള്ള നോമിനേഷന്‍ ലിസ്റ്റില്‍ കാസർകോട് സ്വദേശിയും ഇടം നേടി. മൊഗ്രാൽ പെർവാഡ് സ്വദേശിയായ ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ശരീഫ് ആണ് അഭിമാനമായി മാറിയത്. 2017 മുതലുള്ള നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഫെഡറഷന്‍ ഓഫ് മോടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇൻഡ്യ (എഫ് എം എസ് സി ഐ) ആണ് അദ്ദേഹത്തെ നാമനിർദേശം ചെയ്‌തത്‌.

രാജ്യത്തെ ഉയർന്ന കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡിന്റെ നോമിനേഷന്‍ ലിസ്റ്റില്‍ കാസർകോട് സ്വദേശിയും; അഭിമാനമായി മൂസ ശരീഫ്


കഴിഞ്ഞ ഫെബ്രുവരിയിൽ ഇൻഡ്യയിലെ ഏറ്റവും വലിയ കാർ റാലിയായ ഇൻഡ്യൻ നാഷണൽ റാലി ചാമ്പ്യൻഷിപിൽ ഗൗരവ് ഗിൽ - മുസാ ശരീഫ് സഖ്യം വിജയം നേടിയിരുന്നു. ഇതോടെ ഏഴ് തവണ ചാമ്പ്യനാകുന്ന ഇന്ത്യയിലെ ആദ്യത്തെ കോ ഡ്രൈവർ എന്ന റെകോഡ് അദ്ദേഹം സ്വന്തമാക്കുകയും ചെയ്‌തു.

ഇതിനോടകം തന്നെ അനവധി ബഹുമതികൾ നേടി കാസർകോടിന്റെ അഭിമാനം ഉയർത്തിയ പ്രതിഭയാണ് മൂസ ശരീഫ്. 28 വർഷമായി കാർ റാലി രംഗത്തുള്ള അദ്ദേഹം മുന്നൂറോളം റാലികളിൽ പങ്കെടുത്തിട്ടുണ്ട്. 12 രാജ്യങ്ങളിലായി 67 അന്തർദേശീയ റാലികളിൽ പങ്കെടുത്തു 19 ചാമ്പ്യൻഷിപുകൾ സ്വന്തമാക്കിയിട്ടുണ്ട്. ലിംക ബുകിൽ സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.

മൂസ ശരീഫിലൂടെ രാജ്യത്തിന്റെ കായിക ഭൂപടത്തിൽ കാസർകോടിന്റെ പേര് ഇടം നേടുമെന്നാണ് ജില്ല പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ നാമനിർദേശം.

Keywords:  News, Kerala, Kasaragod, Sports, Car, Moosa-Shareef, Award, Mogral, Championship, Top-Headlines, India, Award, Native of Kasargod on the nomination list for Rajiv Gandhi Khel Ratna Award.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia