city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Football | സന്തോഷ് ട്രോഫിയിൽ കളിക്കാൻ കാസർകോട് സ്വദേശിക്ക് അവസരം; ചരിത്രമെഴുതി മുഹമ്മദ് ശഹാമത്; പ്രൊഫ. പിസിഎം കുഞ്ഞിക്ക് ശേഷം മൊഗ്രാലിന് വീണ്ടും അഭിമാന നിമിഷം

മൊഗ്രാൽ: (www.kasargodvartha.com) ഫുട്‍ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന മൊഗ്രാലിൽ നിന്നുള്ള യുവതാരം രാജ്യത്തെ പ്രധാന ടൂർണമെന്റായ സന്തോഷ് ട്രോഫിയിൽ കളിക്കാൻ അവസരം നേടി അഭിമാനമായി. മൊഗ്രാൽ സ്പോർട്സ് ക്ലബ് താരം മുഹമ്മദ് ശഹാമതിനാണ് കേന്ദ്രഭരണ പ്രദേശമായ ദമൻ ദ്യൂ ആൻഡ് ദാദര്‍ നഗർ ഹവേലി അസോസിയേഷൻ ടീമിലൂടെ സന്തോഷ് ട്രോഫിയിൽ കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. കാസർകോട്ട് നിന്ന് അഹ്‌മദ്‌ സിയാദ് മേൽപറമ്പ്, ദുൽഫുഖർ പൊയിനാച്ചി, അംബരീഷ് കോട്ടിക്കുളം, അർഷിഖ് ഉപ്പള എന്നിവരും 22 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
                       
Football | സന്തോഷ് ട്രോഫിയിൽ കളിക്കാൻ കാസർകോട് സ്വദേശിക്ക് അവസരം; ചരിത്രമെഴുതി മുഹമ്മദ് ശഹാമത്; പ്രൊഫ. പിസിഎം കുഞ്ഞിക്ക് ശേഷം മൊഗ്രാലിന് വീണ്ടും അഭിമാന നിമിഷം

ഫുട്ബോൾ ഭൂപടത്തിൽ മൊഗ്രാലിന് ദേശീയതലത്തിൽ തന്നെ പേരും പെരുമയും നേടിയെടുക്കുന്നതിൽ പങ്കുവഹിച്ച മുൻ സന്തോഷ് ട്രോഫി താരം പരേതനായ പ്രൊഫ. പി സി എം കുഞ്ഞിക്ക് ശേഷം ഇശൽ ഗ്രാമത്തിൽ നിന്ന് വീണ്ടുമൊരു താരോദയമാവുകയാണ് ശഹാമത്. 1960 കളിൽ കേരള സർവകലാശാല ടീമിന്റെ മുൻനിര പോരാളിയും പിന്നീട് ക്യാപ്റ്റൻ പദവിയും അലങ്കരിച്ചിരുന്ന പിസിഎം കുഞ്ഞി 1966 ലാണ് സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി ജഴ്‌സി അണിഞ്ഞത്.
                  
Football | സന്തോഷ് ട്രോഫിയിൽ കളിക്കാൻ കാസർകോട് സ്വദേശിക്ക് അവസരം; ചരിത്രമെഴുതി മുഹമ്മദ് ശഹാമത്; പ്രൊഫ. പിസിഎം കുഞ്ഞിക്ക് ശേഷം മൊഗ്രാലിന് വീണ്ടും അഭിമാന നിമിഷം

മുഹമ്മദ് ശഹാമതിലൂടെ സന്തോഷ് ട്രോഫിയിൽ കളിക്കാൻ വീണ്ടും ഒരു അവസരം മൊഗ്രാലിന് ലഭിച്ചത് നിരവധി ദേശീയ- സംസ്ഥാന-ജില്ലാ ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത മൊഗ്രാൽ സ്പോർട്സ് ക്ലബിനുള്ള വലിയൊരു അംഗീകാരം കൂടിയാണ്. ശഹാമത് ഇപ്പോൾ ഗുജറാതിലെ സിൽവാസ യുനൈറ്റഡിൽ രജിസ്ട്രേഡ് താരമായി കളിച്ച് കൊണ്ടിരിക്കുകയാണ്.

മൊഗ്രാൽ സ്പോർട്സ് ക്ലബിന് വേണ്ടി വിവിധ സ്ഥലങ്ങളിൽ കളിച്ചിട്ടുള്ള ശഹാമത് കാസർകോട് ജില്ലാ ജൂനിയർ-യൂത് ടീമുകൾക്കായും, മംഗ്ളുറു യൂനിവേഴ്സിറ്റി ടീമിനായും, തൃശൂർ എഫ്സിക്കായും നേരത്തെ കളിച്ചിട്ടുണ്ട്. കുമ്പള അകാഡമിയിലൂടെയാണ് ഫുട്ബോൾ കാംപിൽ എത്തുന്നത്. ഇത് വലിയ നേട്ടമാണെന്ന് ശഹാമത് കാസർകോട് വാർത്തയോട് പറഞ്ഞു.  കോചും സഹതാരങ്ങളും എല്ലാവിധ പിന്തുണ നൽകിയതായും കഠിനമായി പരിശ്രമിച്ച്  മുന്നേറിയതിന്റെ ഫലമാണ് സന്തോഷ് ട്രോഫിയിൽ അവസരം ലഭിക്കാൻ നിമിത്തമായതെന്നും ഈ യുവതാരം പറയുന്നു.

മൊഗ്രാലിലെ പൊതുപ്രവർത്തകൻ ടിഎ കുഞ്ഞഹ് മദ് അലവി - ശഹനാസ് ബീഗം ദമ്പതികളുടെ മകനാണ് 24 കാരനായ ശഹാമത്. കുമ്പള ലിറ്റിൽ ലില്ലി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശഹാമത് തളങ്കര ദഖീറത് ഇൻഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് ഹയർസെകൻഡറിയും ഉള്ളാൾ മെറീഡിയൻ കോളജിൽ നിന്ന് ഡിഗ്രി പഠനവും പൂർത്തിയാക്കി. കൊടിയമ്മ കോഹിനൂർ സ്‌കൂളിൽ താത്‌കാലികമായി പിഇടി അധ്യാപകനായി ജോലി ചെയ്യുന്ന ശഹാമത് ഇപ്പോൾ അവധിയെടുത്താണ് കാംപിനായി പോയത്. ശഹാമത് നാട്ടിലെത്തിയാൽ വൻ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൊഗ്രാൽ സ്പോർട്സ് ക്ലബും വിവിധ സന്നദ്ധ സംഘടനകളും.

Keywords: Native of Kasaragod gets chance to play in Santosh Trophy, Kerala, Kasaragod, Mogral, news, Top-Headlines, Football, Sports.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia