ഔറംഗാബാദില്‍ നടക്കുന്ന നാഷണല്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നും 14 പേര്‍
Dec 21, 2017, 14:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.12.2017) മഹാരാഷ്ട ഔറംഗാബാദില്‍ നടക്കുന്ന നാഷണല്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നും 14 പേര്‍. ഡിസംബര്‍ 22 മുതല്‍ 25 വരെയാണ് മത്സരം നടക്കുന്നത്. ആറ് കാറ്റഗറിയിലായി 54 പേരാണ് കേരളത്തില്‍ നിന്നും മത്സരിക്കുന്നത്. ഇതില്‍ 14 പേരാണ് കാസര്‍കോട് ജില്ലയില്‍ നിന്നുമുള്ളത്.
അണ്ടര്‍ 13 (380 കിലോഗ്രാം), അണ്ടര്‍ 15 (440 കിലോഗ്രാം), അണ്ടര്‍ 17 (480,500 കിലോം ഗ്രാം), അണ്ടര്‍ 19 (540, 560 കിലോഗ്രാം) വിഭാഗങ്ങളിലാണ് കേരളം മത്സരിക്കുന്നത്. ആകാശ് ശശി ബേഡകം, എം ശ്രീരാഗ് കുണ്ടംകുഴി, സായ് പ്രകാശ് പരപ്പ, ജസ്റ്റിന്‍ ജോണ്‍ കനകപ്പള്ളി, പി. ജിഷ്ണുബാനം, വെള്ളരിക്കുണ്ടിലെ ഷബിന്‍ ആന്റണി, ഐ ബിന്‍ ഡേവിസ്, സെബാസ്റ്റ്യന്‍, ജോമോന്‍, അമല്‍, ആനന്ദ്, അഖിലേശ്വര്‍ ബളാല്‍, ലിന്റോ അലക്‌സ് പരപ്പ, സുമേഷ് ബിരിക്കുളം എന്നിവരാണ് കേരളത്തിന് വേണ്ടി ജില്ലയില്‍ നിന്ന് മത്സരത്തിന് ഇറങ്ങുന്നത്.
കാസര്‍കോട് ജില്ലക്കാരായ രതീഷ് വെള്ളച്ചാല്‍, ബാബു കോട്ടപ്പാറ എന്നിവര്‍ കോച്ചുമാരാണ്. ടീം മനേജര്‍ പ്രവീണ്‍ മാത്യം കരിവേടകം. എറണാകുളത്തെ പി എം റെനീഷ്, കെ.എച്ച് റഷീദ്, കെ.എന്‍ സതീഷ് കുമാര്‍ എന്നിവരാണ് മറ്റ് കോച്ചുമാര്‍. എറണാകുളം ഏലൂരില്‍ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷം ടീം മത്സരത്തിനായി മഹാരാഷ്ട്രയിലേക്ക് പോയി. വടംവലി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി എം അബൂബക്കര്‍, ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ രാമനാഥന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kerala, News, Championship, Sports, Tug of war, National tug of war championship; 14 from Kasaragod.