ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഡല്‍ഹിയില്‍ തുടക്കം; ഹാരിസ് കേരള ടീം മാനേജര്‍
Apr 11, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2016) 34-ാമത് ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഡല്‍ഹിയിലെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. കാസര്‍കോട് സ്വദേശിയും നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡണ്ടുമായ കെ.എം ഹാരിസാണ് കേരള ടീമിന്റെ മാനേജര്‍.
ഈയിടെ കാസര്‍കോട് ജില്ല ചാമ്പ്യന്‍പട്ടം നേടിയ സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിന്റെ മാനേജറെന്ന നിലയില്‍ ഹാരിസ് കാഴ്ചവെച്ച മികച്ച പ്രകടനമാണ് ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന്റെ മാനേജറായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായത്. ഫുട്ബോള്‍ താരം കൂടിയായ ഹാരിസ് കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന് ജില്ലാ ബി ഡിവിഷന് ചാമ്പ്യന്‍പട്ടവും പിന്നീട് ജില്ലാ ചാമ്പ്യന്‍പട്ടവും നേടിയെടുക്കുന്നതില്‍ മികച്ച കളി മികവാണ് കാഴ്ചവെച്ചത്.
കേരള ഫുട്ബോള്‍ അസോസിയേഷന് നിര്‍വാഹക സമിതി അംഗം കൂടിയാണ് കാസര്‍കോട് തായലങ്ങാടി സ്വദേശിയായ ഹാരിസ്. തളങ്കര ഗവ മുസ്ലിം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പല തവണയായി സെവന്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുക വഴി മികച്ച സംഘാടകനെന്ന ഖ്യാതിക്കും ഹാരിസ് അര്‍ഹനായിരുന്നു. ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൊവ്വാഴ്ചയാണ് കേരളത്തിന്റെ ആദ്യമത്സരം. ഉച്ചതിരിഞ്ഞ് നടക്കുന്ന മത്സരത്തില്‍ കേരളം ഹരിയാനയെ നേരിടും.
Keywords : Kasaragod, Football, Sports, Kerala Team Manager, Harris.