city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NA Nellikunnu's Letter | സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് നല്‍കിയ സ്വീകരണത്തില്‍ ഫിസിയോ തെറാപിസ്റ്റിനെ ഒഴിവാക്കിയതിനെതിരെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ രംഗത്ത്; നിയമസഭയില്‍ വിഷയം അവതരിപ്പിക്കും

കാസര്‍കോട്: (www.kasargodvartha.com) സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് സര്‍കാര്‍ സ്വീകരണം നല്‍കിയപ്പോള്‍ ടീമിന്റെ ഫിസിയോതെറാപിസ്റ്റ് ആയ മുഹമ്മദ് പട്‌ലയെ അവഗണിച്ചത് അക്ഷന്തവ്യമായ വീഴ്ചയാണെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ ഹാളില്‍ ടീം അംഗങ്ങള്‍ക്കും കോച്ചുമാര്‍ക്കും ആദരം നല്‍കിയപ്പോള്‍ ക്ഷണം കിട്ടാത്തത് കൊണ്ട് മുഹമ്മദ് പട്‌ലയ്ക്ക് മാറിനില്‍ക്കേണ്ടിവന്നു.
            
NA Nellikunnu's Letter | സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് നല്‍കിയ സ്വീകരണത്തില്‍ ഫിസിയോ തെറാപിസ്റ്റിനെ ഒഴിവാക്കിയതിനെതിരെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ രംഗത്ത്; നിയമസഭയില്‍ വിഷയം അവതരിപ്പിക്കും
                            
ഒരു ടീമിന്റെ അഭിവാജ്യഘടകമാണ് ഫിസിയോ തെറാപിസ്റ്റ്. സന്തോഷ് ട്രോഫി വാരിപുണരുന്നതില്‍ മുഹമ്മദ് പട്‌ളയുടെ സേവനം മറക്കാനോ മറച്ചുവെക്കാനോ കഴിയില്ലെന്ന് എംഎല്‍എ പറഞ്ഞു. സ്വീകരണവുമായി ബന്ധപ്പെട്ട് സംഘാടകരായ കായികവകുപ്പ് മുഹമ്മദ് പട്‌ലയെ ബന്ധപ്പെടുകയും ബാങ്ക് അകൗണ്ട് അടക്കം വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫിസിയോതെറാപിസ്റ്റ് എന്ന നിലയില്‍ കേരള ടീമംഗങ്ങള്‍ക്ക് സദാ ഊര്‍ജം നല്‍കിയ ഈ കാസര്‍കോട്ടുകാരന് നിരാശയും നാണക്കേടും മാത്രമാണ് സമ്മാനമായി ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.

ഫിസിയോ തെറാപിസ്റ്റ് എന്ന നിലയില്‍ കേരള ടീമിന് മുഹമ്മദ് പട്‌ല നല്‍കിയ സംഭാവനയും സേവനവും മാനിക്കാനും അര്‍ഹതപ്പെട്ട അംഗീകാരം നല്‍കാനും സര്‍കാരും കായിക വകുപ്പും തയ്യാറാകണമെന്ന് എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയം നിയമസഭയില്‍ സബ്ജിഷനായി ഉന്നയിക്കാന്‍ നോടീസ് നല്‍കിയതായി എന്‍എ നെല്ലിക്കുന്ന് അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Government, Football, Sports, N.A.Nellikunnu, MLA, Physiotherapist, Kerala team, Santosh Trophy, NA Nellikunnu MLA stands against exclusion of physiotherapist from reception given to Kerala team that won Santosh Trophy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia