ഐഎസ്എല്‍ ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മുഹമ്മദ് റാഫി കളിക്കളത്തില്‍
Dec 20, 2014, 19:46 IST
മുംബൈ: (www.kasargodvartha.com 20.12.2014) ഇന്ത്യന്‍ ഫുട്ബാള്‍ താരവും തൃക്കരിപ്പൂര്‍ സ്വദേശിയുമായ എം. മുഹമ്മദ് റാഫി മുംബൈയില്‍ നടക്കുന്ന ഐ.എസ്.എല്‍ ഫൈനല്‍ മത്സരത്തിനായി കളിക്കളത്തില്‍. സൗരവ് ഗാംഗുലിയുടെ അത് ലെറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് റാഫി ബൂട്ടണിഞ്ഞത്.
ഐ.എസ്.എല്‍ ലേലത്തില്‍ കൊല്‍ക്കത്ത ടീം റാഫിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. തൃക്കരിപ്പൂര്‍ ഗവ ഹൈസ്‌കൂളില്‍ നിന്ന് തുടങ്ങി ആക്മി , എസ്.ബി.ടി., സന്തോഷ് ട്രോഫി, മഹീന്ദ്ര, ഗോവ ചര്‍ച്ചില്‍, മുംബൈ എഫ്.സി. തുടങ്ങിയ തലങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച റാഫി ഇതിനകം കാസര്‍കോടിന്റെ അഭിമാന താരമായി മാറിയിരുന്നു.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളിയായാണ് റാഫി കളത്തിലിറങ്ങിയതെങ്കിലും സ്വന്തം നാട്ടുകാരനെ അങ്ങിനെ തഴയാനൊന്നും കാസര്‍കോട്ടുകാര്‍ ഒരുക്കമല്ല. ബ്ലാസ്‌റ്റേഴ്‌സ് - കൊല്‍ക്കത്ത ഫൈനല്‍ മത്സരം ഇപ്പോള്‍ (7.50 PM) പുരോഗമിക്കുകയാണ്. എതിര്‍ ടീമിന്
വേണ്ടിയുള്ള റാഫിയുടെ ഓരോ ചുവടുവെപ്പുകളും കണ്ണിമ തെറ്റാതെ വീക്ഷിക്കുകയാണ് കാസര്‍കോട്ടുകാര്‍.

Keywords : Mumbai, Sports, Football, Trikaripur, Muhammed Rafi, ISL Final, Muhammed Rafi plays for Atletico De Kolkata.