Softball | കാസർകോട് സ്വദേശി എം എസ് ജാബിർ ഏഷ്യൻ സോഫ്റ്റ്ബോൾ ചാംപ്യൻഷിപിലേക്ക്
May 14, 2024, 23:53 IST
* ഇവൈസിസി എരിയാൽ പ്രവർത്തകനും എക്സിക്യൂടീവ് കമിറ്റി അംഗവുമാണ്
കാസർകോട്: (KasaragodVartha) നേപാളിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ്ബോൾ ചാംപ്യൻഷിപിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കാസർകോട് സ്വദേശി എം എസ് ജാബിർ കട്ടൻ അഭിമാനമായി. സോഫ്റ്റ്ബോൾ കേരള ടീം അംഗമായ ഈ പ്രതിഭയുടെ ദേശീയതലത്തിലെ മികച്ച പ്രകടനം പരിഗണിച്ച് സെലക്ഷൻ കമിറ്റി ജാബിറിനെ തിരഞ്ഞെടുക്കുകയായിരുന്നു.
നിലവിൽ മൊഗ്രാലിൽ താമസിക്കുന്ന ജാബിർ ഇവൈസിസി എരിയാൽ പ്രവർത്തകനും എക്സിക്യൂടീവ് കമിറ്റി അംഗവുമാണ്. ജാബിർ കട്ടന്റെ വളർച്ചയിൽ പിന്തുണയുമായി ഇവൈസിസി സജീവമായി രംഗത്തുണ്ടായിരുന്നു. ഏഷ്യൻ സോഫ്റ്റ്ബോൾ ചാംപ്യൻഷിപിലേക്ക് യോഗ്യത നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജാബിർ പറഞ്ഞു.