മുഹമ്മദ് ഷാമിലിന് 800 മീറ്ററിലും വിജയം: ചെമ്മനാട് ജമാഅത്ത് എച്ച് എസ് എസിന് ഇത് അഭിമാന മുഹൂര്‍ത്തം
Nov 12, 2019, 18:07 IST
കാലിക്കടവ്: (www.kasargodvartha.com 12.11.2019) ജില്ലാ കായിക മേളയില്‍ ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇത് അഭിമാന മുഹൂര്‍ത്തം. സ്‌കൂള്‍ കലാമേളയില്‍ വിജയ കൊടി പാറിക്കുന്ന സ്‌കൂള്‍ ജില്ലാ കായികമേളയിലും വലിയ തിളക്കമാണ് കാഴ്ചവെച്ചത്. കാലിക്കടവില്‍ നടന്ന 1500 മീറ്റര്‍ സീനിയര്‍ വിഭാഗം അത് ലറ്റിക്‌സ് മീറ്റില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഷാമില്‍ ചൊവ്വാഴ്ച്ച നടന്ന 800 മീറ്റര്‍ അത്‌ലറ്റിക്‌സിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സകൂളിന്റെ അഭിമാന താരമായി മാറി.
പിന്നീട് നടന്ന 400 മീറ്റില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. 400 X 4 റിലേ മത്സരം ചില സാങ്കേതിക കാരണങ്ങളാല്‍ നടക്കാത്തതിനാല്‍ സംസ്ഥാന കായിക മേളയില്‍ അര്‍ഹത നേടിയിട്ടുണ്ട്. മികച്ച ഫുട്‌ബോള്‍ താരം കൂടിയായ ഷാമിലിന് കോച്ചിംഗ് നല്‍കിയത് സ്‌കൂളിലെ കായിക അധ്യാപകനായ ഷഫീലാണ്. ഷാമില്‍ സ്‌കൂളിന്റെ മാത്രമല്ല കാസര്‍കോടിന്റെ അഭിമാനതാരമായി. ഷാമിലിനെ അധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു.
മികച്ച കോച്ചിംഗ് ലഭിച്ചാല്‍ ദേശീയ തലത്തില്‍ തന്നെ മത്സരിക്കാനാവുമെന്ന് കായികാധ്യാപകര്‍ വിലയിരുത്തി. ബങ്കരക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് താരമായ ഷാമില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്തിന്റെയും സുബൈദയുടെയും മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Sports, Chemnad, Student, Mohammed Shamil Got first prize in 800 meter running
< !- START disable copy paste -->