city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിവേഗ സെഞ്ച്വറി നേടിയ കാസർകോട്ടെ മുഹമ്മദ് അസ്ഹറുദ്ദീന് വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഓരോ റണിനും 1,000 രൂപ വീതം സമ്മാനം

കാസര്‍കോട്: (www.kasargodvartha.com 14.01.2021) സയ്യിദ് മുഷ്താഖ് അലി 20-20 മത്സരത്തില്‍ മുംബൈക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ കേരളത്തിന്റെ അഭിമാനതാരം കാസര്‍കോട്ടെ മുഹമ്മദ് അസ്ഹറുദ്ദീന് വെള്ളിയാഴ്ച ഡെല്‍ഹിയുമായുള്ള മത്സരത്തില്‍ സമ്മാന പെരുമഴ. അസ്ഹറുദ്ദീന്‍ നേടുന്ന ഓരോ റണ്ണിനും 1,000 രൂപ വീതം നല്‍കുമെന്ന് കാസര്‍കോട് വാര്‍ത്തയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് മഞ്ചേശ്വരം ഹൊസങ്കടി ഗാന്ധി നഗറിലെ എ എച് പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ചെയര്‍മാന്‍ ഹസൈനാര്‍ ഹാജിയും എം ഡി യും സി ഇ ഒ യുമായ എം പി ഹമീദ് കുഞ്ഞിയും.

അതിവേഗ സെഞ്ച്വറി നേടിയ കാസർകോട്ടെ മുഹമ്മദ് അസ്ഹറുദ്ദീന് വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഓരോ റണിനും 1,000 രൂപ വീതം സമ്മാനം



കെ സി എ യും അസ്ഹറുദ്ദീന് സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെ മത്സരത്തില്‍ ഇന്ത്യന്‍ ക്രികെറ്റ് താരങ്ങളായ ശിഖിര്‍ ദവാന്‍, ഇശാന്ത് ശര്‍മ, ഐ പി എല്‍ താരം നിതീഷ് റാണെ തുടങ്ങിയവരാണ് ഡെല്‍ഹിക്ക് വേണ്ടി അണി നിരക്കുന്നത്. മുംബൈയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

മുബൈയ്‌ക്കെതിരെ മിന്നും സെഞ്ച്വറി നേടിയതോടെ ക്രികെറ്റ് ലോകം തന്നെ ഈ യുവ ത്രിഭയുടെ പ്രകടനത്തെ ഉറ്റുനോക്കാന്‍ തുടങ്ങിയിട്ടുണ്ട്. തളങ്കര കടവത്തെ മുഹമ്മദ് അസ്ഹറുദ്ദീന്റെ വീട്ടില്‍ വ്യാഴാഴ്ച്ച രാവിലെ മുതല്‍ മാധ്യമ പ്രവര്‍ത്തകരുടെയും വീട്ടുകാര്‍ വഴി അഭിന്ദനം അറിയിക്കാനെത്തിയവരുടെയും തിരക്കായിരുന്നു. സഹോദരങ്ങളായ ഖമറുദ്ദീന്‍ തളങ്കരയും ഹസനും ഹുസൈനും കുടുംബാംഗങ്ങളും വീട്ടില്‍ എത്തുന്നവരെ സ്വീകരിക്കുന്നു. വീട്ടിലെ ചില്ലലമാര മുഴുവന്‍ അസ്ഹറുദ്ദീന് കിട്ടിയ ട്രോഫികളായിരുന്നു.

അതിവേഗ സെഞ്ച്വറി നേടിയ കാസർകോട്ടെ മുഹമ്മദ് അസ്ഹറുദ്ദീന് വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഓരോ റണിനും 1,000 രൂപ വീതം സമ്മാനം

വീട്ടു പറമ്പിലും ചെറിയ ഗ്രൗണ്‍ഡിലും ക്രികെറ്റ് ബാറ്റിങ്ങുമായി ഇറങ്ങി സിക്‌സറും ഫോറും പറത്തിയ തങ്ങളുടെ പ്രിയപ്പെട്ട അസ്ഹര്‍ ഇപ്പോള്‍ ക്രികെറ്റ് ലോകത്തിന് പുതിയ വാഗ്ദാനമായതിന്റെ അഭിമാനത്തിലാണ് തളങ്കരയെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്‍ഡിലാണ് പന്തടിച്ചു പറത്തി തുടങ്ങിയത്. പിന്നീട് തളങ്കരയിലെ ക്ലബുകള്‍ക്കു വേണ്ടി ജില്ലാ മത്സരങ്ങള്‍ കളിച്ചു. സയ്യിദ് മുഷ്താഖ് അലി ട്വന്റി- ട്വന്റിയിലാണ് കേരളത്തിന്റെ രക്ഷകനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ മാറിയത്. വെറും 54 പന്തില്‍ 137 റണ്‍സ് അടിച്ചുകൂട്ടിയ അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കേരളം മുംബൈയ്ക്കെതിരെ അനായാസ വിജയം നേടുകയായിരുന്നു.

വെറും 37 പന്തില്‍ നിന്നായിരുന്നു അസ്ഹറുദ്ദീന്റെ മിന്നും സെഞ്ച്വുറി. മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വുറിയാണ് അസ്ഹര്‍ തന്റെ പേരില്‍ കുറിച്ചത്. 31 പന്തില്‍ സെഞ്ച്വുറി നേടിയ ഋഷഭ് പന്താണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. ഒമ്പത് ഫോറുകളുടെയും 11 സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു അസ്ഹറുദ്ദീന്റെ തകര്‍പന്‍ സെഞ്ച്വുറി. നവാഗത താരത്തിന്റെ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രികെറ്റ് ടീം. പല ക്രികെറ്റ് താരങ്ങളും കമന്റേറ്റര്‍മാരും ഹര്‍ഷ ബോഗ്ലെ അടക്കമുള്ളവരും കേരള മുഖ്യമന്ത്രി പിണറായി അടക്കം നിരവധി പ്രമുഖര്‍ അസ്ഹറദ്ദീനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. 

അതിവേഗ സെഞ്ച്വറി നേടിയ കാസർകോട്ടെ മുഹമ്മദ് അസ്ഹറുദ്ദീന് വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഓരോ റണിനും 1,000 രൂപ വീതം സമ്മാനം

മുന്‍ ഇന്ത്യന്‍ ക്രികെറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കാസര്‍കോട്ടുകാരനായ അസ്ഹറുദ്ദീനെ ഹര്‍ഷ ബോഗ്ലെ താരതമ്യം ചെയ്തത്. അതിനിടെ അസ്ഹറുദ്ദീന് 1,37,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 197 എന്ന കൂറ്റന്‍ വിജയ ലക്ഷ്യമാണ് കേരളത്തിന് മുന്നില്‍ വെച്ചത്. ടി യു ദേശ്പാണ്ഡ്യ, ഡി എസ് കുല്‍ക്കര്‍ണി, ശിവം ദുബൈ തുടങ്ങി പ്രഗത്ഭരായ മുംബൈ ബൗളര്‍മാരെ അസ്ഹറുദ്ദീന്‍ കേരള നായകന്‍ സഞ്ജു സാസംണിനൊപ്പം (12 പന്തില്‍ 22 റണ്‍സ്) നിലംപരിശാക്കി. റോബിന്‍ ഉത്തപ്പ (33) യും കേരളത്തിന്റെ ബാറ്റിങിന് കരുത്തേകി.

സയ്യിദ് മുഷ്താഖ് അലി ടി-20 ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായിരുന്നു ഈ കാസര്‍കോട്ടുകാരന്റേത്. ജലജ് സക്‌സേനയും കെ എം ആസിഫും കേരളത്തിന് വേണ്ടി മൂന്ന് വികെറ്റെടുത്തപ്പോള്‍ എസ് ശ്രീശാന്തിന് തിളങ്ങാനായില്ല. നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയ ശ്രീശാന്തിന് ഇത്തവണ വികെറ്റ് നേടി ഫോമിലെത്താനായില്ല.

അസ്ഹറുദ്ദീന്‍ ആണ് ഇനി ഇന്ത്യന്‍ ക്രികെറ്റിന്റെ വാഗ്ദാനം എന്ന് കാസര്‍കോട്ടുകാര്‍ക്കൊപ്പം കേരളവും ഇന്ത്യയും പറയുന്ന കാലം വിദൂരമല്ല.


Keywords:  Kerala, News, Kasaragod, Sports, Cricket, Thalangara, Games, Top-Headlines, Pinarayi-Vijayan, Mohammad Azharuddin, who scored the fastest century, will be awarded Rs 1,000 per run in Friday's match.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia