മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു
Jun 6, 2016, 10:00 IST
മൊഗ്രാല്‍: (www.kasargodvartha.com 06/06/2016) ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് യുവ സമൂഹത്തെ അകറ്റാന്‍ ചിട്ടയായ വ്യായാമത്തിലൂടെയും കായിക വിനോദങ്ങളിലൂടെയും മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മൊഗ്രാല്‍ ജി വി എച്ച് എസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ മൊഗ്രാല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷക്കീല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍, ജി വി എച്ച് എസ് എസ് മൊഗ്രാലിനു അനുവദിച്ച സ്‌പോര്‍ട്‌സ് കിറ്റ് ദുബൈ മൊഗ്രാല്‍ മുസ്ലിം ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി സ്പിക്, ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. ധനേഷ് മാസ്റ്റര്‍ ഏറ്റുവാങ്ങി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ നടല്‍ പരിപാടി പി ടി എ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. എച്ച് എ ഖാലിദ്, ലത്വീഫ് പി എച്ച്, സ്റ്റാഫ് സെക്രട്ടറി വിഷ്ണു നമ്പൂതിരി, ബാബു മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍, ബാലമുരളി മാസ്റ്റര്‍, ഇംതിയാസ് പ്രസംഗിച്ചു. ടി കെ അന്‍വര്‍ സ്വാഗതവും, മുഹമ്മദ് അബ്‌കോ നന്ദിയും പറഞ്ഞു.
Keywords : Mogral, Sports, Club, Sports Kit, Mogral Sports Foundation, Mogral Sports foundation sports kit distributed.