city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ ബീച്ച് റണ്‍ - 2016 ഞായറാഴ്ച; പ്രഗല്‍ഭ താരങ്ങള്‍ അണിനിരക്കും

കാസര്‍കോട്: (www.kasargodvartha.com 18/02/2016) ഇന്ത്യാ സ്‌പോര്‍ട്ടും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൊഗ്രാല്‍ ബീച്ച് റണ്‍ - 2016 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് മൊഗ്രാല്‍ ഈമാന്‍ ബീച്ച് റിസോര്‍ട്ടില്‍നിന്നും ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ ഇദം പ്രഥമായി നടക്കുന്ന ബീച്ച് ഓട്ട മത്സരത്തില്‍ ഉത്തര കേരളത്തിലേയും ദക്ഷിണ കര്‍ണാടകയിലേയുമായി നിരവധി പ്രഗല്‍ഭരായ ദീര്‍ഘദൂര ഓട്ടക്കാര്‍ അണിനിരക്കും.

ഓപ്പണ്‍ ക്ലാസ് (പ്രൊഫണല്‍) - അഞ്ച് കി. മി, അമേച്വര്‍ ക്ലാസ് - 2.5 കി. മി, സ്റ്റുഡന്റ്‌സ് ക്ലാസ് (ഒമ്പത് മുതല്‍ +2 വരെ) - 2.5 കി. മി, സ്റ്റുഡന്റ്‌സ് ക്ലാസ് (എട്ടാം തരംവരെ) - 1.5 കി. മി, ലേഡീസ് ക്ലാസ് - 2.5 കി. മി, സീനിയര്‍ ക്ലാസ് - 2.5 കി. മി നടത്തം എന്നീ ആറ് കാറ്റഗറികളിലായിരിക്കും മത്സരം നടക്കുക. വിജയികള്‍ക്ക് ട്രോഫിയടക്കം 25,000 രൂപയുടെ പ്രൈസ് മണിയും ലഭിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിവരെ രജിസ്‌ട്രേഷന്‍ തുടരും. 

പരിപാടിയുടെ ഫ് ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വ്വഹിക്കും. ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി നാഗേഷ് തെരുവത്ത് മുഖ്യാതിഥിയായിരിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജില്ലയിലെ രാഷ്ട്രീയ - കായിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447053374, 7356166166, 9995575722 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യാ സ്‌പോര്‍ട്ട് റേസ് ഡയറക്ടര്‍ മൂസ ഷരീഫ്, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷക്കീല്‍ അബ്ദുല്ല, ഈമാന്‍ ബീച്ച് റിസോര്‍ട്ട് എം ഡി ടി എം നവാസ്, മീഡിയ മാനേജര്‍ ടി കെ അന്‍വര്‍, മുഹമ്മദ് അബ്‌കോ, നൂറുദ്ദീന്‍ നടത്തോപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
മൊഗ്രാല്‍ ബീച്ച് റണ്‍ - 2016 ഞായറാഴ്ച; പ്രഗല്‍ഭ താരങ്ങള്‍ അണിനിരക്കും

Keywords: Kasaragod, Kerala, Mogral, Sports, Mogral Beach Run on Sunday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia