city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മാരത്തണില്‍ കോട്ടയത്തിന്റെ മേധാവിത്വം

കാസര്‍കോട്: (www.kasargodvartha.com 10.03.2019) ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിച്ച നാലാമത് കാസര്‍കോട് മരത്തണില്‍ കോട്ടയത്ത് നിന്നുള്ള കായിക താരങ്ങള്‍ക്ക് ആധിപത്യം. പുരുഷ വിഭാഗത്തില്‍ ബിനു പീറ്റര്‍ (എറണാകുളം), എസ് ആകാശ്, കെ ആര്‍ സുജിത്ത് (ഇരുവരും കോട്ടയം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളില്‍ എം എസ് ശ്രുതി, റിസാന, ആതിര (മൂവരും കോട്ടയം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് യഥാക്രമം 15,000, 10,000, 5,000 രൂപയും ട്രോഫിയും സമ്മാനിച്ചു.

മൊഗ്രാല്‍പുത്തൂര്‍ കടവത്ത് നിന്ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്കായിരുന്നു പത്തര കിലോ മീറ്റര്‍ ദൂരമുള്ള മാരത്തണ്‍. 50 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ വയനാട്ടിലെ പി സി തോമസ്, ജിമ്മു ജോണ്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. കാസര്‍കോട് ജില്ലക്കാരുടെ വിഭാഗത്തില്‍ നിതിന്‍ നായിക്, എ എസ് രാഗേഷ്, അഭിജിത്ത് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മന്ത്രി ഇ ചന്ദ്രശേഖരന്‍ സമ്മാനദാനം നിര്‍വഹിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഫ്ളാഗ ്ഓഫ് ചെയ്തു.

താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്കുള്ള മനി മാരത്തണില്‍ പുരുഷന്മാരില്‍ രാഗേഷ് പെരുമ്പള, അജിത്ത് (ബേഡഡുക്ക), ശംഭുനാഥ് (ചീമേനി) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളില്‍ അനുഷ, ജിസ്‌മോള്‍, എം എസ് കാവ്യ (മൂവരും കോട്ടയം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കാസര്‍കോട് ജില്ലക്കാരുടെ വിഭാഗത്തില്‍ മഞ്ചുനാഥ, മാഹിന്‍ റിസ, മര്‍വാന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മിനി മാരത്തണ്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

കാസര്‍കോട് മാരത്തണില്‍ കോട്ടയത്തിന്റെ മേധാവിത്വം

ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായാണ് ഗുഡ്മോണിങ് കാസര്‍കോട് നാലാമത് കാസര്‍കോട് മാരത്തണ്‍ സംഘടിപ്പിച്ചത്. വലിയ പങ്കാളിത്തമാണ് പരിപാടിയുലുണ്ടായത്. തെറ്റായ ജീവിതശൈലി കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയുണ്ടാക്കാന്‍ വ്യായാമത്തിലൂടെ സാധിക്കുമെന്ന ബോധവല്‍ക്കരണവും ജാതിമത ദേദമില്ലാതെ മതേതര സൗഹാര്‍ദ കൂട്ടായ്മകള്‍ വര്‍ധിപ്പിക്കലും ലക്ഷ്യമിട്ടുള്ള മാരത്തണ്‍ കാസര്‍കോട ജനത നെഞ്ചേറ്റി.

കേരളത്തിലെ പ്രമുഖതാരങ്ങള്‍ അണിനിരന്ന മാരത്തണിലും മിനി മാരത്തണിലുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.മംഗളൂരു - കാസര്‍കോട് ദേശീയപാതയിലൂടെയുള്ള ലോങ് മാരത്തണ്‍ പുതിയ അനുഭവമായി. ആദ്യമായാണ് കാസര്‍കോട് പത്തര കിലോമീറ്റര്‍ മാരത്തണ്‍ സംഘടിപ്പിച്ചത്. പാതയോരങ്ങളില്‍ കുടിവെള്ളവുമായി വിവിധ ക്ലബ് പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. കാസര്‍കോട് പ്രദര്‍ശനം നടക്കുന്ന ബോംബെ സര്‍ക്കസിലെ അഭ്യാസികളും മാരത്തണില്‍ പങ്കെടുത്തത് ആവേശമായി.

സര്‍ക്കസിലെ ചൈനീസ് വംശജയായ സീത്തു സംസാരിച്ചു.  മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. ഓടുന്നതിന്  മുന്നോടിയായി നടന്ന ജൂംബ ഡാന്‍സില്‍ എല്ലാവരും പങ്കാളികളായി. മിനി മാരത്തണില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തത് കാസര്‍കോട് നഗരത്തെ ആരവത്തിയാക്കി. പാതയോരങ്ങളില്‍ ഓടുന്നവരെ കാണാന്‍ ആളുകള്‍ കൂടിനിന്നു.

വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മാനദാനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ശ്രീകാന്ത്, ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി വി ജയരാജന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ് മാന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി, ഡോ. ഉഷ മേനോന്‍, ഡോ. നബീസ, ജിഎസ്ടി ഡെപ്യൂട്ടി കമീഷണര്‍ ജയരാജന്‍, മുജീബ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. വിദ്യാനഗറിലെ ചന്ദ്രന്‍, ഐ ലീഗ് ഫുട്‌ബോളില്‍ മംഗളൂരു എഫ്‌സിയുടെ അണ്ടര്‍ 14 ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച കാസര്‍കോട് നിന്നുള്ള മുഹമ്മദ് ഷഫ സിദാന്‍, ദന്‍വിന്‍,   മുഹമ്മദ് അഷ്ഫാഖ്, വി വരുണ്‍ പ്രസാദ് എന്നിവരെ ആദരിച്ചു. എ വി പവിത്രന്‍ സ്വാഗതവും ബാലന്‍ ചെന്നിക്കര നന്ദിയും പറഞ്ഞു.

കാസര്‍കോട് മാരത്തണില്‍ കോട്ടയത്തിന്റെ മേധാവിത്വം

കാസര്‍കോട് മാരത്തണില്‍ കോട്ടയത്തിന്റെ മേധാവിത്വം

കാസര്‍കോട് മാരത്തണില്‍ കോട്ടയത്തിന്റെ മേധാവിത്വം

കാസര്‍കോട് മാരത്തണില്‍ കോട്ടയത്തിന്റെ മേധാവിത്വം

Keywords:  Kerala, kasaragod, Programme, Sports, Good Morning Kasargod, Marathon, Marathon conducted by Good Morning Kasargod 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia