city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഹീന്ദ്രാ സാഹസിക റാലി: ഗൗരവ് ഗിലും മൂസാ ഷെരീഫും കിരീടം ചൂടി

എട്ട് വര്‍ഷത്തിനിടെ ഇരുവരുടെയും 21 -ാം കിരീട നേട്ടം

നാസിക്: (www.kasargodvartha.com 14/06/2015) മഹാരാഷ്ട്രയില്‍ ഞായറാഴ്ച സമാപിച്ച എഫ്.എം.എസ്.സി.ഐ ഇന്ത്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പ്രതീക്ഷിച്ച പോലെ തന്നെ നിലവിലെ ദേശീയ ചാമ്പ്യനായ ഗൗരവ് ഗിലും സഹ ഡ്രൈവറായ കാസര്‍കോട് മൊഗ്രാലിലെ മൂസാ ഷെരീഫും കിരീടം ചൂടി. ഡല്‍ഹി സ്വദേശിയായ 33 കാരനായ ഗില്‍ 2013ല്‍ നടന്ന ഏഷ്യാ പസിഫിക് ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്.

ഇതോടെ മഹാരാഷ്ട്രയില്‍ വച്ച് ഗില്ലിന്റെ അഞ്ചാം കിരീട നേട്ടമാണിത്. മൂന്ന് മിനിറ്റ് 59 സെക്കന്റിന്റെ മാര്‍ജിനിലാണ് ഗില്ലും ഷെരീഫും ചേര്‍ന്ന് മഹേന്ദ്ര നടത്തിയ സാഹസിക റാലിയില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഇരുവരും ചേര്‍ന്നുള്ള ഇരുപത്തിയൊന്നാം കിരീട നേട്ടം കൂടെയാണിത്.

തങ്ങളുടെ ഡ്രൈവിംഗ് ശൈലിക്ക് അനുയോജ്യമായ ട്രാക്കായിരുന്നതിനാല്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ കഴിഞ്ഞുവെന്ന് മത്സര ശേഷം ഗില്ലും ഷെരീഫും അഭിപ്രായപ്പെട്ടു. ഈ സീസണ്‍ ആദ്യം തന്നെ വിജയത്തോടെ തുടങ്ങാന്‍ കഴിഞ്ഞതിനാല്‍ വരുന്ന മത്സരങ്ങളിലും ശുഭ പ്രതീക്ഷയാണുള്ളതെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.

മത്സരത്തില്‍ മംഗളൂരുവില്‍ നിന്നുള്ള അര്‍ജുന്‍ റാവു അറൂര്‍ സഹഡ്രൈവര്‍ സതീഷ് രാജഗോപാല്‍ എന്നിവര്‍ രണ്ടാം സ്ഥാനവും അമിത്രജിത് ഘോഷ്, അശ്വിന്‍ നായിക് എന്നിവര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മഹീന്ദ്രാ സാഹസിക റാലി: ഗൗരവ് ഗിലും മൂസാ ഷെരീഫും കിരീടം ചൂടി

മഹീന്ദ്രാ സാഹസിക റാലി: ഗൗരവ് ഗിലും മൂസാ ഷെരീഫും കിരീടം ചൂടി
മഹീന്ദ്രാ സാഹസിക റാലി: ഗൗരവ് ഗിലും മൂസാ ഷെരീഫും കിരീടം ചൂടി

SUMMERY: NASHIK: As expected, reigning National champion Gaurav Gill and co-driver Musa Sherif claimed the Overall title by a sizeable margin in the Mahindra Adventure Rally of Maharashtra, the second round of the FMSCI Indian Rally Championship which concluded here on Sunday.

Keywords : Car, rally, Competition, Winners, Sports, Kasaragod, Kerala, Mahindra Adventure Rally,  Moosa  Sherif. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia