കെ എം അബ്ദുര്‍ റഹ് മാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കാസര്‍കോട്ടുനിന്നൊരാള്‍ കെസിഎ ഭാരവാഹിയാകുന്നത് 10 വര്‍ഷത്തിനുശേഷം
Feb 18, 2018, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 18.02.2018) കെ എം അബ്ദുര്‍ റഹ് മാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 10 വര്‍ഷത്തിനുശേഷമാണ് കാസര്‍കോട്ടുനിന്നൊരാള്‍ കെസിഎ ഭാരവാഹിയാകുന്നത്. കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തിലാണ് കെ എം അബ്ദുര്‍ റഹ് മാനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇടുക്കി ജില്ലാ ഘടകത്തിന് നേരെയുയര്‍ന്ന അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ബി വിനോദ് കുമാര്‍ രാജി വെച്ചതോടെയാണ് വൈസ് പ്രസിഡന്റിന്റെ ഒഴിവുവന്നത്.
കാസര്‍കോട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍ ചെയര്‍മാനും കെ സി എ ഫിനാന്‍സിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു അബ്ദുര്‍ റഹ് മാന്‍. ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കാസര്‍കോട്ടെത്തിയ അദ്ദേഹത്തിന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
Keywords: Kerala, kasaragod, cricket, Sports, Office- Bearers, KM Abdur Rahman, Vice President, B Vinodkumar, KM Abdur Rahman elected as KCA Vice president