ജില്ലാ കേരളോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും
Dec 15, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 15/12/2015) ജില്ലാ കേരളോത്സവം 17 മുതല്‍ 20 വരെ ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ നടക്കും. 17 മുതല്‍ 19 വരെ കായിക മത്സരങ്ങളും 19, 20 തീയ്യതികളില്‍ കലാമത്സരങ്ങളും നടക്കും. 19 ന് രാവിലെ 10.30 ന് കോളിയടുക്കം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം റിയാസ് മുക്കോളി, വിവിധ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. 20 ന് കോളിയടുക്കം ജി.യു.പി സ്‌കൂളില്‍ നടക്കുന്ന സമാപന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വഹിക്കും. പാദൂര്‍ കുഞ്ഞാമു ഹാജി, വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും.
Keywords : Kasaragod, Kerala, Keralotsavam, Sports, Inauguration, AGC Basheer.