city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Badminton | സംസ്ഥാന കേരളോത്സവം: ഷടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപില്‍ കാസര്‍കോട് ജില്ലയ്ക്ക് രണ്ടാം സ്ഥാനം; കരുത്ത് കാട്ടി റിസ്വാന്‍ - നവാസ് സഖ്യം

കാസര്‍കോട്: (www.kasargodvartha.com) കൊല്ലത്ത് നടന്ന സംസ്ഥാന കേരളോത്സവം പുരുഷ ഡബിള്‍സ് ഷടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപില്‍ കാസര്‍കോട് ജില്ലയ്ക്ക് രണ്ടാം സ്ഥാനം. നെല്ലിക്കുന്നിലെ റിസ്വാന്‍, അണങ്കൂരിലെ നവാസ് എന്നിവരടങ്ങിയ സഖ്യമാണ് നേട്ടം കൈവരിച്ചത്. ഫൈനലില്‍ പാലക്കാടിനോടാണ് പരാജയപ്പെട്ടത്. ആദ്യ സെറ്റ് 21 - 16 ന് പാലക്കാട് നേടിയപ്പോള്‍ രണ്ടാം സെറ്റ് 21 - 16ന് നേടി കാസര്‍കോട് തിരിച്ചുവന്നു. എന്നാല്‍ മൂന്നാം സെറ്റ് 22 - 20ന് നേടി പാലക്കാട് വിജയിക്കുകയായിരുന്നു.
             
Badminton | സംസ്ഥാന കേരളോത്സവം: ഷടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപില്‍ കാസര്‍കോട് ജില്ലയ്ക്ക് രണ്ടാം സ്ഥാനം; കരുത്ത് കാട്ടി റിസ്വാന്‍ - നവാസ് സഖ്യം

ആദ്യമായാണ് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ബാഡ്മിന്റന്‍ ടീം സംസ്ഥാനതലത്തില്‍ മികച്ച നേട്ടം കൈവരിക്കുന്നത്. വിജയം കാസര്‍കോടിന്റെ കായിക മേഖലയ്ക്ക്, പ്രത്യേകിച്ച് ബാഡ്മിന്റണ്‍ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
        
Badminton | സംസ്ഥാന കേരളോത്സവം: ഷടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപില്‍ കാസര്‍കോട് ജില്ലയ്ക്ക് രണ്ടാം സ്ഥാനം; കരുത്ത് കാട്ടി റിസ്വാന്‍ - നവാസ് സഖ്യം

വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് റിസ്വാനും നവാസും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. താരങ്ങളെ ജില്ലാ ഷടില്‍ ബാഡ്മിന്റെണ്‍ അസോസിയേഷനും കാസര്‍കോട് ഷടില്‍ ബാഡ്മിന്റണ്‍ കൂട്ടായ്മയും അഭിനന്ദിച്ചു. ഇരുവര്‍ക്കും സ്വീകരണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kollam, Kalolsavam, Sports, Winners, Keralothsavam: Kasaragod District gets 2nd in Shuttle Badminton Championship.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia