Champion | കേരളത്തിന്റെ പ്രഥമ ദേശീയ ബീച് ഫുട്‌ബോള്‍ കിരീട നേട്ടത്തില്‍ കാസര്‍കോടിനും അഭിമാനിക്കാന്‍ വകയേറെ; കോചും മാനജരും 6 കളിക്കാരും കാസര്‍കോട് സ്വദേശികള്‍
Feb 3, 2023, 20:31 IST
കാസര്‍കോട്: (www.kasargodvartha.com) ഗുജറാതില്‍ നടന്ന പ്രഥമ ദേശീയ ബീച് ഫുട്‌ബോള്‍ കിരീടം കേരളം നേടിയപ്പോള്‍ കാസര്‍കോടിനും അഭിമാനിക്കാന്‍ വകയേറെ. ടീമിന്റെ കോചും മാനജരും 12 അംഗ ടീമിലെ ആറ് കളിക്കാരും കാസര്‍കോട് സ്വദേശികളാണ്. ഫൈനലില്‍ നാലിനെതിരെ 13 ഗോളുകള്‍ അടിച്ചുകൂട്ടി വമ്പന്‍ ജയമാണ് കേരളം സ്വന്തമാക്കിയത്. ഗ്രൂപ് ഘട്ടത്തില്‍ പഞ്ചാബിനോട് തോറ്റിരുന്നുവെങ്കിലും അതിന് ഫൈനലില്‍ മധുര പ്രതികാരം തീര്‍ത്താണ് കേരളം ചാംപ്യന്മാരായത്.
ശസിന്‍ ചന്ദ്രന്‍ ടീമിന്റെ കോചും സിദ്ദീഖ് ചക്കര മാനജരുമാണ്. കെ കമാലുദ്ദീന്‍, സുഹൈല്‍ യു, ജിക്സണ്‍, ഷാഹിദ് കെഎംസി, മുഹ്‌സീര്‍ ടികെബി, ശഹാസ് റഹ്മാന്‍ എന്നിവരാണ് കാസര്‍കോടിന്റെ അഭിമാനം ഉയര്‍ത്തിയ താരങ്ങള്‍. കമാലുദ്ദീനാണ് 24ാം സെകന്‍ഡില്‍ ഗോള്‍ വേട്ട തുടങ്ങിവച്ചത്. സെമിഫൈനലില്‍ ഉത്തരാഖണ്ഡിനെ 11-9ന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലേക്ക് എത്തിയത്. ക്വാര്‍ടര്‍ ഫൈനലില്‍ ലക്ഷദ്വീപിനെ തോല്‍പിച്ച കേരളം ഗ്രൂപ് ഘട്ടത്തില്‍ പഞ്ചാബിനെതിരായ മത്സരം ഒഴികെ എല്ലാ മത്സരങ്ങളിലും വിജയിച്ചിരുന്നു.
രാജ്യത്ത് ആദ്യമായാണ് ബീച് ഫുട്‌ബോളിനായി ചാംപ്യന്‍ഷിപ് നടന്നത്. കിരീട നേട്ടത്തോടെ ദേശീയ ചാംപ്യന്‍ഷിപു കളായ സന്തോഷ് ട്രോഫിയിലും ഇന്‍ഡ്യന്‍ സൂപര്‍ ലീഗിലും ഐ ലീഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കേരള ടീമുകളുടെ നിരയിലേക്കാണ് ബീച് സോകര്‍ ടീമും എത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ ബീച് ഫുട്‌ബോളിന് ഊര്‍ജം നല്‍കുമെന്നാണ് വിലയിരുത്തുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Championship, Football, Football Tournament, Sports, Kerala won inaugural champions of National Beach Soccer Championships.
< !- START disable copy paste -->